മറയൂര്‍: അഞ്ചുനാട്ടില്‍ മൂടല്‍മഞ്ഞും അടിക്കടിയുള്ള മഴയും പ്രദേശത്തെ കാര്‍ഷിക മേഖലയെ പ്രതിസന്ധിയിലാക്കുന്നു. മേഖലയില്‍ കഴിഞ്ഞ ഒരുമാസമായി പെയ്തിറങ്ങുന്ന കനത്ത മഴയും കോടയും ശര്‍ക്കര ഉൽപാദനത്തെ സാരമായി ബാധിച്ചു. ശര്‍ക്കര ഉൽപാദനം കുറഞ്ഞപ്പോഴും വിലയില്‍ വർധനയില്ലാത്തത് കര്‍ഷകരെ ഏറെ ദുരിതത്തിലാക്കുന്നു.
കഴിഞ്ഞ 10 ദിവസം തുടരുന്ന മഴ ശര്‍ക്കര നിർമാണത്തിന് കത്തിക്കാനുപയോഗിക്കുന്ന കരിമ്പിന് ചണ്ടികള്‍ ഉണങ്ങാത്തതും കരിമ്പ് വെട്ടാന്‍ ജോലിക്കാരെ കിട്ടാത്തതും പ്രതിസന്ധിയിലാഴ്ത്തി. മഴയില്‍ ശര്‍ക്കര ഉൽപാദനത്തിനുള്ള സാമഗ്രികള്‍ പടുതയിട്ട് മൂടിയിരിക്കുകയാണ്.
മഴയില്‍ ഉല്പാദനം കുറഞ്ഞിട്ടും കര്‍ഷകര്‍ക്ക് വേണ്ടത്ര വില ലഭ്യമല്ലാത്തത് കര്‍കരെ കൂടുതല്‍ ദുരിതത്തിലാഴ്ത്തുന്നു. എന്നാല്‍, ഇപ്പോള്‍ ഒരുചാക്ക് ശര്‍ക്കരക്ക് 3500 രൂപ മുതല്‍ 3700 രൂപ വരെ മാത്രമാണ് വില ലഭിക്കാറ്. മറയൂര്‍ ശര്‍ക്കരക്ക് ചാക്കിന് ശരാശരി വിലയായി 4000 രൂപമുതല്‍ 4500 രൂപ വരെയെങ്കിലും ലഭിച്ചാല്‍ മാത്രമേ കര്‍ഷകര്‍ക്ക് ഒരുവര്‍ഷ അധ്വാനത്തിനായുള്ള പ്രതിഫലം ലഭിക്കുകയുള്ളൂ എന്ന് കര്‍ഷകര്‍ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.