കഴിഞ്ഞ വര്‍ഷവും ഇതിന് സമാന സ്ഥിതിയായിരുന്നു. വിളവെടുപ്പിന് പിന്നാലെ അപ്രതീക്ഷിതമായി മഴ പെയ്തു. തുടർന്ന് നിരവധി കര്‍ഷകരുടെ കാപ്പിക്കുരു ഉണക്കാനാവാതെ പൂപ്പല്‍ ബാധിച്ച് നശിച്ചു. വിലയിടിവിനെത്തുടര്‍ന്ന് കര്‍ഷകര്‍ കാപ്പികൃഷി കൂട്ടത്തോടെ ഉപേക്ഷിക്കുന്നതിനിടെയാണ് കാലാവസ്ഥയും തിരിച്ചടിയാകുന്നത്. കാലംതെറ്റിയ മഴയെത്തുടര്‍ന്ന് കാപ്പിച്ചെടികളില്‍ കുരു പാകമാകുന്നത് വിവിധ ഘട്ടങ്ങളിലായാണ്. ഇതും കര്‍ഷകര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നു. പല ഘട്ടങ്ങളിലായി വിളവെടുപ്പ് നടത്തുമ്പോള്‍ കര്‍ഷകരുടെ ചെലവും ഇരട്ടിയാകുകയാണ്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ പെരുമഴയില്‍ കാപ്പിച്ചെടികളില്നിന്ന് വ്യാപകമായി കൊഴിച്ചിലും ഉണ്ടായി.
വര്‍ഷങ്ങളായി കാപ്പിക്കുരുവിനു വില ഉയരാത്തതാണ് കര്‍ഷകര്‍ വ്യാപകമായി കൃഷി ഉപേക്ഷിക്കാൻ കാരണം. ഹൈറേഞ്ച് മേഖലയില്‍ ബ്രിട്ടീഷ് ഭരണകാലത്തോളം പഴക്കമുള്ള കാപ്പിത്തോട്ടങ്ങള്‍ പലതും വെട്ടിമാറ്റി. നിലവിലെ സ്ഥിതി തുടര്‍ന്നാല്‍ ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ ജില്ലയില്‍ കാപ്പി കൃഷി അന്യമാകുമെന്ന ആശങ്കയുമുണ്ട്. കാപ്പിക്കുരു കിലോക്ക് (റോബസ്റ്റ) 72 രൂപയും പരിപ്പിന് 130 രൂപയുമാണ് ഇപ്പോൾ വില. ഇത് കൂലിച്ചെലവിന് പോലും മതിയാകില്ലെന്ന് കർഷകർ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.