നാഷണൽ ഗെയിംസിൽ പങ്കെടുക്കാനായി 30 അംഗ പുരുഷ-വനിതാ റഗ്ബി താരങ്ങൾ യാത്ര പുറപ്പെട്ടു

തിരുവനന്തപുരം: ഗോവയിൽ വച്ച് നടക്കുന്ന മുപ്പത്തേഴാമത് നാഷണൽ ഗെയിംസിൽ പങ്കെടുക്കാനായി മുപ്പതംഗ പുരുഷ-വനിതാ റഗ്ബി താരങ്ങൾ യാത്ര പുറപ്പെട്ടു. തിരുവനന്തപുരം റെയിൽവേ സ്റ്റേഷനിൽ കേരള ഒളിമ്പിക് അസോസിയേഷൻ പ്രസിഡന്റ് വി. സുനിൽകുമാർ ടീം അംഗങ്ങൾക്ക് യാത്രയയപ്പ് നൽകി.

റഗ്ബി അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് വിജുവർമ്മ , സെക്രട്ടറി ആർ.ജയകൃഷ്ണൻ, ട്രഷറർ സലിം കെ. ഇടശ്ശേരി എന്നിവർ പങ്കെടുത്തു. കേരളത്തിൽ വച്ചു നടന്ന 35-ാം നാഷണൽ ഗെയിംസിൽ കേരള വനിതാ ടീം വെങ്കല മെഡൽ നേടിയിരുന്നു. കഴിഞ്ഞ ഒരു മാസക്കാലമായി ജോർജ് ആരോഗ്യം, വിനു എന്നീ കോച്ചുമാരുടെ നേതൃത്വത്തിൽ ആറ്റിങ്ങൽ ശ്രീപാദം സ്റ്റേഡിയത്തിൽ പരിശീലനത്തിലായിരുന്നു ഇരു ടീമുകളും.

റഗ്ബി സംസ്ഥാന സെക്രട്ടറി കൂടിയായ ആർ. ജയകൃഷ്ണനെ കേരളത്തെ പ്രതിനിധീകരിക്കുന്ന ഡെപ്യൂട്ടി ചെഫ്‌ ഡി മിഷനായി തിരഞ്ഞെടുത്തിരുന്നു. കഴിഞ്ഞ വർഷം ഗുജറാത്ത് നാഷണൽ ഗെയിംസിലും ജയകൃഷ്ണനായിരുന്നു ഡെപ്യൂട്ടി ചെഫ്‌ ഡി മിഷൻ. ഏറെ പ്രതീക്ഷയോടെയാണ് ഇരു ടീമുകളും യാത്ര തിരിക്കുന്നതെന്ന് ജയകൃഷ്ണൻ അറിയിച്ചു.

ടീം അംഗങ്ങൾ, വനിതാ ടീം- ആര്യ എസ് (ക്യാപ്റ്റൻ), ഡോണ ഷാജി, ആതിര കെ.പി, പ്രിയങ്ക. ആർ, റോഷ്മി ഡോറസ്, ജിജിന ദാസ്. എൻ, ജോളി. എം, ആർദ്ര ബി ലാൽ, മായ.എം, രേഷ്മ.എം.എസ്, സ്നേഹ സുരേന്ദ്രൻ, ഐശ്വര്യ എ.എസ്, ജോർജ് ആരോഗ്യം (കോച്ച്), കൃഷ്ണ മധു (അസി. കോച്ച്), ശേബ എം എസ്(മാനേജർ), രാഹുൽ രാജീവൻ (ഫിസിയോ)

പുരുഷ ടീം - അനസ് ഫർഹാൻ (ക്യാപ്റ്റൻ), മുഹമ്മദ് ഷിഭാൻ, മൃദുൽ ടി.പി, ഹർഷാദ്. കെ, മുഹമ്മദ് ആഷിഖ്, അജി ജോൺ, അബ്ദുൾ ഹലീം, ജിഷ്ണു വി.ടി, മുഹമ്മദ് ജാസിം ഇ.പി, അതുൽ. കെ, ശ്രീഷഗ് ടി.പി, വിനായക് ഹരിരാജ്, വിനു കെ (കോച്ച്), സൂരജ് ശങ്കർ (അസി. കോച്ച്), ജുബിൻ സജി (മാനേജർ), ജിതിൻ ദേവ് സഹദേവൻ (ഫിസിയോ)

Tags:    
News Summary - 30 men's and women's rugby players left for the National Games

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.