കേരളം -രാജസ്ഥാൻ മത്സരത്തിൽനിന്ന്

യൂത്ത് ദേശീയ ബാസ്‌കറ്റ് ബാൾ ചാമ്പ്യൻഷിപ്: രാജസ്ഥാനെ തകർത്ത് കേരള പെൺകുട്ടികൾ സെമിയിൽ

കൊൽക്കത്ത: 39-ാമത് യൂത്ത് ദേശീയ ബാസ്‌കറ്റ് ബാൾ ചാമ്പ്യൻഷിപ്പിൽ കേരള പെൺകുട്ടികൾ സെമി ഫൈനലിൽ പ്രവേശിച്ചു. കൊൽക്കത്തയിലെ ഹൗറയിലുള്ള സാബുജ് സതി ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ രാജസ്ഥാനെ 76-38 എന്ന സ്കോറിന് പരാജയപ്പെടുത്തിയാണ് കേരളം സെമി ബർത്ത് ഉറപ്പിച്ചത്.

21 പോയിന്റമായി ആർത്തിക കേരളത്തിന്റെ ടോപ് സ്കോററായി. വൈഗ 19ഉം ദിയ ബിജു14 പോയിന്‍റും സ്വന്തമാക്കി. രാജസ്ഥാന് വേണ്ടി ജയ ദധിച്ച് 13 പോയിന്‍റ് നേടി. തമിഴ്‌നാട് - ഗുജറാത്ത് മത്സരത്തിലെ ജേതാക്കളുമായാണ് സെമിയിൽ കേരളം ഏറ്റുമുട്ടുക.

Tags:    
News Summary - Kerala Girls beat Rajastan to reach semi finals of Youth National Basketball Championship

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.