ആ​ദ​വ് അ​ർ​ജു​ന, മനോഹര കുമാർ

ബാ​സ്ക​റ്റ്ബാ​ൾ ഫെ​ഡ​റേ​ഷ​ൻ ഓ​ഫ് ഇ​ന്ത്യ​ക്ക് പു​തി​യ ഭാ​ര​വാ​ഹി​ക​ൾ

ന്യൂ​ഡ​ൽ​ഹി: ബാ​സ്ക​റ്റ്ബാ​ൾ ഫെ​ഡ​റേ​ഷ​ൻ ഓ​ഫ് ഇ​ന്ത്യ പ്ര​സി​ഡ​ന്റാ​യി ത​മി​ഴ്നാ​ട്ടു​കാ​ര​ൻ ആ​ദ​വ് അ​ർ​ജു​ന​യും സെ​ക്ര​ട്ട​റി ജ​ന​റ​ലാ​യി മ​ധ്യ​പ്ര​ദേ​ശി​ൽ​നി​ന്നു​ള്ള കു​ൽ​വീ​ന്ദ​ർ സി​ങ് ഗി​ല്ലും തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. ആ​ദ​വി​ന് 39ഉം ​സ്ഥാ​ന​മൊ​ഴി​ഞ്ഞ പ്ര​സി​ഡ​ന്റ് ഗോ​വി​ന്ദ​രാ​ജി​ന് 39ഉം ​വോ​ട്ട് ല​ഭി​ച്ചു. കേ​ര​ള ബാ​സ്‌​ക​റ്റ്‌​ബാ​ൾ അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്റ് കെ. ​മ​നോ​ഹ​ര​കു​മാ​റി​നെ വൈ​സ് പ്ര​സി​ഡ​ന്റാ​യും സെ​ക്ര​ട്ട​റി സി. ​ശ​ശീ​ധ​ര​ൻ നാ​യ​രെ എ​ക്‌​സി​ക്യൂ​ട്ടി​വ് ക​മ്മി​റ്റി അം​ഗ​മാ​യും തെ​ര​ഞ്ഞെ​ടു​ത്തു.

11 എ​ക്‌​സി​ക്യൂ​ട്ടി​വ് അം​ഗ​ങ്ങ​ൾ​ക്കു പു​റ​മെ പ്ര​സി​ഡ​ന്റ്, ഏ​ഴു വൈ​സ് പ്ര​സി​ഡ​ന്റു​മാ​ർ, സെ​ക്ര​ട്ട​റി ജ​ന​റ​ൽ, അ​ഞ്ച് ജോ. ​സെ​ക്ര​ട്ട​റി​മാ​ർ, ട്ര​ഷ​റ​ർ സ്ഥാ​ന​ങ്ങ​ളി​ലേ​ക്കാ​ണ് തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ന്ന​ത്. ഡ​ൽ​ഹി ഹൈ​കോ​ട​തി നി​യ​മി​ച്ച അ​ഡ്‌​മി​നി​സ്‌​ട്രേ​റ്റ​ർ ജ​സ്റ്റി​സ് പി. ​കൃ​ഷ്ണ ഭ​ട്ടി​ന്റെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു ഇ​ട​ക്കാ​ല പ്ര​വ​ർ​ത്ത​നം.

Tags:    
News Summary - Basketball Federation of India

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.