കുവൈത്ത് സിറ്റി: ദോഹയിൽ നടന്ന ട്രയാത്ലൺസ് ഗൾഫ് ചാമ്പ്യൻഷിപ്പിൽ കുവൈത്ത് ബാസ്കറ്റ് ബാൾ ടീം രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി. കുവൈത്ത് ‘എ’ടീം രണ്ടാം സ്ഥാനവും ‘ബി’ ടീം മൂന്നാം സ്ഥാനവുമാണ് നേടിയത്. ടൂർണമെന്റിലെ ടീമിന്റെ ഫലങ്ങൾ മികച്ചതാണെന്ന് കുവൈത്ത് ദേശീയ ടീമുകളുടെ ഡയറക്ടർ ഡോ. അബ്ദുൽ അസീസ് ധാരി പറഞ്ഞു.
രണ്ടും മൂന്നും സ്ഥാനങ്ങൾ നേടിയെങ്കിലും ഒന്നാം സ്ഥാനമാണ് ടീമിന്റെ ലക്ഷ്യമെന്നും അതിനായുള്ള ശ്രമങ്ങൾ തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വരാനിരിക്കുന്ന ടൂർണമെന്റുകൾക്കായി ടീമിനെ സജ്ജരാക്കുകയാണെന്നും പറഞ്ഞു. വിവിധ ടീമുകളുമായുള്ള മത്സരം ഉയർന്ന സ്ഥാനങ്ങൾ നേടാനുള്ള ടീമിന്റെ ശക്തി വർധിപ്പിക്കുമെന്നും വ്യക്തമാക്കി. കുവൈത്ത്, ഒമാൻ, ഖത്തർ ടീമുകളെ പ്രതിനിധീകരിച്ച് രണ്ട് ടീമുകളാണ് ചാമ്പ്യൻഷിപ്പിൽ പങ്കെടുത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.