ന്യൂഡൽഹി: ഹോക്കി മാന്ത്രികൻ ധ്യാൻചന്ദിെൻറ 115ാം ജന്മദിനത്തെ വരവേൽക്കാനൊരുങ്ങവെ, അദ്ദേഹത്തിന് രാജ്യത്തിെൻറ പരമോന്നത ബഹുമതിയായ ഭാരതരത്ന സമ്മാനിക്കണമെന്ന ആവശ്യവുമായി ഹോക്കി താരങ്ങൾ. ആഗസ്റ്റ് 29 ദേശീയ കായികദിനമായി ആചരിക്കുന്ന ധ്യാൻചന്ദിെൻറ ജന്മദിനത്തിന് മുന്നോടിയായി നടന്ന ചർച്ചയിലാണ് ഹോക്കി ഇതിഹാസങ്ങളായ ഗുർബക്സ് സിങ്, ഹർബിന്ദർ സിങ്, ധ്യാൻചന്ദിെൻറ മകനും ഹോക്കിതാരവുമായ അശോക് കുമാർ, നിലവിലെ ഇന്ത്യൻതാരം യുവരാജ് വാൽമീകി എന്നിവർ നിർദേശം മുന്നോട്ടുവെച്ചത്. ധ്യാൻചന്ദിന് ഭാരതരത്നം എന്ന ആവശ്യവുമായി ദേശീയ പ്രചാരണവും നടക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.