ന്യൂഡൽഹി: സ്വിസ് ബാങ്കിൽ 196 കോടി രൂപയുടെ കള്ളപ്പണ നിക്ഷേപം കണ്ടെത്തിയ 80 കാരിയിൽനിന്ന് പിഴയും നികുതിയും ഇൗടാക്കാനൊരുങ്ങി ആദായ നികുതി വകുപ്പ്. സ്വിസ് ബാങ്ക് അക്കൗണ്ട് കണ്ടെത്തിയതോടെ തെൻറ മാസവരുമാനം 14,000 രൂപ മാത്രമാണെന്നും നിക്ഷേപം തേൻറതല്ലെന്നുമാെണന്ന വാദവുമായി വൃദ്ധ രംഗത്തെത്തി. വൃദ്ധയുടെ വാദം ശരിയല്ലെന്ന് കണ്ടെത്തിയതോടെ 80കാരിയായ രേണു തരണിയിൽനിന്ന് പിഴ ഈടാക്കാൻ ഇൻകം ടാക്സ് അപ്പല്ലേറ്റ് ട്രൈബ്യൂനൽ (ഐ.ടി.എ.ടി) ഉത്തരവിടുകയായിരുന്നു.
തരണി കുടുംബ ട്രസ്റ്റിെൻറ പേരിലാണ് സ്വിസ് ബാങ്കിൽ 196 കോടി രൂപയുടെ നിക്ഷേപം. 2004ലാണ് സ്വിസ് ബാങ്കിൽ ഇൗ അക്കൗണ്ട് തുറന്നിരിക്കുന്നത്. 2005 -06 കാലയളവിൽ നിക്ഷേപവിവരം ആദായ നികുതി റിട്ടേണിൽ കാണിച്ചിട്ടില്ല. തുടർന്ന് 2014ൽ നിക്ഷേപം കണ്ടെത്തിയതോടെ വൃദ്ധക്കെതിരെ കേസെടുക്കുകയായിരുന്നു.
എന്നാൽ തനിക്ക് സ്വിസ് ബാങ്കിൽ നിക്ഷേപമില്ലെന്ന് വൃദ്ധ ആവർത്തിച്ചുകൊണ്ടിരിക്കുകയായിരുന്നു. ട്രസ്റ്റിലെ നിക്ഷേപത്തിൽ പങ്കില്ലെന്നും ഒരുഘട്ടത്തിൽ നിക്ഷേപകാലയളവിൽ നോൺ റെസിഡൻറാണെന്ന വാദം പോലും വൃദ്ധ ഉയർത്തി. എന്നാൽ 2005 -06 കാലയളവിൽ ആദായ നികുതി റിട്ടേണിൽ 1.7 ലക്ഷം വാർഷിക വരുമാനവും വിലാസം ബംഗളൂരു കാണിക്കുകയും ഇന്ത്യൻ നികുതി ദായകനെന്ന് അവകാശപ്പെട്ടതായും ആദായ നികുതി വകുപ്പ് ചൂണ്ടിക്കാട്ടി.
ചുരുങ്ങിയ കാലയളവിൽ ഇത്രയും നിക്ഷേപം സ്വിസ് ബാങ്കിൽ എങ്ങനെയെത്തിയെന്നും സമ്പത്ത് കുന്നുകൂടിയതെങ്ങനെയെന്നും കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. വൃദ്ധ അറിയപ്പെടുന്ന വ്യക്തി അല്ലെന്നും അതിനാൽ ചാരിറ്റി പ്രവർത്തനങ്ങൾക്കായി ഇത്രയും തുക ലഭിച്ചുവെന്ന് വിശ്വസിക്കാനാകില്ലെന്നും ട്രൈബ്യൂനൽ നിരീക്ഷിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.