പൊതുമേഖല ബാങ്കുകൾ ലയിക്കുന്നത് ഉപഭോക്താവിന് നേട്ടമുണ്ടാക്കുമെന്നാണ് സർക്കാർ അ വകാശവാദം. എന്നാൽ, ലയിച്ച് ഇല്ലാതാകുന്ന ബാങ്കിലെ അക്കൗണ്ട് ഉടമയെ കാത്തിരിക്കുന്നത് നിരവധി മാറ്റങ്ങളാണ്. അക്കൗണ്ട് നമ്പർ, കസ്റ്റമർ ഐ.ഡി, പാസ്ബുക്, ചെക്ക് ബുക് തുടങ്ങിയവ യടക്കം മാറും. മാതൃ ബാങ്കിെൻറ അക്കൗണ്ട് ഉടമക്ക് മാറ്റങ്ങളുണ്ടാകില്ല. ആഗോളതലത്തിൽ ബ ാങ്കുകൾക്ക് മത്സരശേഷി കൈവരുമെന്നതാണ് ലയനത്തിെൻറ പ്രധാന നേട്ടമായി പറയുന്നത്. ല യനത്തിലൂടെ ആസ്തി മൂല്യം കൂടുന്നതിനാൽ വൻകിട വായ്പകൾ നൽകാനും ബാങ്കുകൾക്ക് സാധിക് കുമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.
- ലയിച്ച് ഇല്ലാതായ ബാങ്കിലെ അക്കൗണ്ട് ഉട മകൾ താമസിയാതെ ചെക്ക് ബുക്ക് മാറേണ്ടി വരും. ഏതാനും മാസങ്ങൾ കൂടി മാത്രമേ നിലവിലെ ചെക് ബുക്കിന് സാധുതയുണ്ടാകൂ. ലയനം പൂർത്തിയായാൽ പാസ് ബുക്കും മാറേണ്ടി വരും.
- അക്കൗണ്ട് നമ്പറിൽ തൽക്കാലം മാറ്റമുണ്ടാകില്ല. എന്നാൽ, ഐ.എഫ്.എസ്.സി ( ഇന്ത്യ ഫിനാൻഷ്യൽ സിസ്റ്റം കോഡ്) മാറും. പുതിയ ശാഖയുടെ ഐ.എഫ്.എസ്.സിയാണ് ഇടപാടുകൾക്ക് ഉപയോഗിക്കേണ്ടത്. ഇത് അക്കൗണ്ട് ഉടമയെ ബാങ്ക് നേരിട്ട് അറിയിക്കും.ലയിച്ച് ഇല്ലാതായ ബാങ്കിലെ വായ്പ, ആ ബാങ്ക് വഴി ലഭിച്ചിരുന്ന ശമ്പളം, കമ്പനികൾ -ഓഹരി നിക്ഷേപം എന്നിവയിൽ നിന്നുള്ള ലാഭവിഹിതം തുടങ്ങിയവക്ക് ‘ഓട്ടോ ക്രെഡിറ്റ്’ സൗകര്യം കൊടുത്തിട്ടുണ്ടെങ്കിൽ ഐ.എഫ്.എസ്.സി മാറുന്നത് തുടക്കത്തിൽ പ്രശ്നങ്ങളുണ്ടാക്കും. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ അനുബന്ധ ബാങ്കുകളെ ലയിപ്പിച്ചപ്പോൾ ഈ രീതിയിൽ പ്രശ്നം നേരിട്ടിരുന്നു.
- വീട്, വാഹനം, സ്വർണം തുടങ്ങിയ വാ യ്പകളുടെ പലിശനിരക്ക് പഴയതു തന്നെ തുടരും. വായ്പ പുതുക്കി വെച്ചാലോ അല്ലെങ്കിൽ ആർ.ബി.ഐ പലിശനിരക്കിൽ മാറ്റം വരുത്തിയാലോ മാത്രമേ നിലവിലെ നിരക്കുകളിൽ മാറ്റം വരൂ.
- ബാങ്ക് ചാർജുകൾ പുതിയ ശാഖയുടേതായിരിക്കും ബാധകം.
- ഡെബിറ്റ്/ക്രെഡിറ്റ് കാർഡുകൾ കാലാവധി കഴിയുന്നതുവരെ പഴയതു തന്നെ തുടരാം. ചെലവേറിയ നടപടിയായതിനാൽ ലയനത്തിനു തൊട്ടുപിന്നാലെ എല്ലാ ഉപഭോക്താക്കളുടെയും കാർഡുകൾ ബാങ്കുകൾ മാറ്റി നൽകാറില്ല.
- സ്ഥിര നിക്ഷേപങ്ങൾ, ആർ.ഡി (റെക്കറിങ് ഡെപ്പോസിറ്റ്) എന്നിവ പുതിയ ശാഖയിലേക്ക് മാറ്റുന്നതിന് ആവശ്യമായ നടപടികൾ ഉപഭോക്താവ് കൈക്കൊള്ളണം.
- സാധാരണ ഗതിയിൽ ലയിക്കുന്ന ബാങ്കിെൻറ എല്ലാ ശാഖകളും മാതൃബാങ്ക് അടച്ചുപൂട്ടാറില്ല. അതിനാൽ, ലയനത്തിനുശേഷം വിപുലമായ ബാങ്ക് സേവനം ഉപഭോക്താവിന് ലഭ്യമാകും.
- ചെറുകിട ബാങ്കുകൾ ലയിച്ച് വൻകിട ബാങ്കായി മാറുമ്പോൾ കുത്തക സ്വഭാവം കൈവരുന്നത് ബാങ്ക് ലയനത്തിെൻറ ദോഷമായി ചൂണ്ടിക്കാണിക്കപ്പെടുന്നു. ഏകപക്ഷീയമായി നിരക്കുകൾ വർധിപ്പിക്കുന്നതും മറ്റും തിരിച്ചടിയാകും.
- ചെറിയ ബാങ്കുകളിൽ ഉപഭോക്താവിന് ലഭിച്ചിരുന്ന വ്യക്തിഗത പരിഗണന നഷ്ടമാകാനുള്ള സാധ്യതയും പോരായ്മയാണ്.
ലയനം ഒറ്റനോട്ടത്തിൽ
ഓറിയൻറൽ ബാങ്ക് ഓഫ് കോമേഴ്സും യുനൈറ്റഡ് ബാങ്ക് ഓഫ് ഇന്ത്യയും പഞ്ചാബ് നാഷനൽ ബാങ്കിലും സിൻഡിക്കേറ്റ് ബാങ്ക് കനറാ ബാങ്കിലും ആന്ധ്ര ബാങ്കും കോർപറേഷൻ ബാങ്കും യൂനിയൻ ബാങ്ക് ഓഫ് ഇന്ത്യയിലും അലഹബാദ് ബാങ്ക് ഇന്ത്യൻ ബാങ്കിലുമാണ് ലയിക്കുന്നത്. ലയനത്തെ തുടർന്ന് രാജ്യത്ത് പൊതുമേഖലയിൽ ഇനി ഏഴു വൻകിട ബാങ്കുകളും അഞ്ചു ചെറിയ ബാങ്കുകളും മാത്രമേയുണ്ടാകൂ. 2017ൽ 27 ബാങ്കുകൾ ഉണ്ടായിരുന്നിടത്തുനിന്നാണ് ഈ മാറ്റം.
കഴിഞ്ഞ വർഷം ദേന ബാങ്കും വിജയ ബാങ്കും ബാങ്ക് ഓഫ് ബറോഡയിൽ ലയിച്ചിരുന്നു. ഇതിനു മുന്നോടിയായി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ അഞ്ച് അനുബന്ധ ബാങ്കുകളെയും ഭാരതീയ മഹിള ബാങ്കിനെയും എസ്.ബി.ഐയിൽ ലയിപ്പിച്ചു. സ്റ്റേറ്റ് ബാങ്ക് ഓഫ് പാട്യാല, സ്റ്റേറ്റ് ബാങ്ക് ഓഫ് ബിക്കാനീർ ആൻഡ് ജയ്പുർ, സ്റ്റേറ്റ് ബാങ്ക് ഓഫ് മൈസൂർ, സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവൻകൂർ, സ്റ്റേറ്റ് ബാങ്ക് ഓഫ് ഹൈദരാബാദ് എന്നീ ബാങ്കുകളെയാണ് 2017 ഏപ്രിലിൽ എസ്.ബി.ഐയിൽ ലയിപ്പിച്ചത്.
ലയനത്തിനുശേഷമുള്ള പൊതുമേഖല ബാങ്കുകൾ
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, പഞ്ചാബ് നാഷനൽ ബാങ്ക്, ബാങ്ക് ഓഫ് ബറോഡ, കനറാ ബാങ്ക്, യൂനിയൻ ബാങ്ക്, ഇന്ത്യൻ ബാങ്ക്, ഇന്ത്യൻ ഓവർസീസ് ബാങ്ക്, സെൻട്രൽ ബാങ്ക്, ബാങ്ക് ഓഫ് ഇന്ത്യ, യൂകോ ബാങ്ക്, ബാങ്ക് ഓഫ് മഹാരാഷ്ട്ര, പഞ്ചാബ് ആൻഡ് സിന്ധ് ബാങ്ക്
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.