ന്യൂഡൽഹി: ബാങ്കിങ് മേഖലയിലെ വൻകിട പരിഷ്കാരം വഴി പൊതുമേഖല ബാങ്കുകളുടെ എണ്ണം 12ല േക്ക് ഒതുക്കുന്നതിനൊപ്പം ബാങ്ക് ബോർഡുകൾക്ക് കൂടുതൽ അധികാരം നൽകുമെന്നും ബിസി നസ് വിപുലീകരണത്തിന് പുതിയ തസ്തികകൾ വരുമെന്നും ധനമന്ത്രി നിർമല സീതാരാമൻ പ്രഖ്യാപിച്ചു.
ബാങ്കുകളുടെ മത്സരശേഷി കൂടും. മൂലധന അടിത്തറ വിപുലപ്പെടും. ആസ്തി-ബാധ്യത കണക്ക് ശക്തമാവും. കൂടുതൽ വായ്പ നൽകാനുള്ള ശേഷി കിട്ടും. സ്വതന്ത്ര ഡയറക്ടർമാർക്ക് സിറ്റിങ് ഫീസ് നിശ്ചയിക്കാൻ ബോർഡിന് അധികാരം. ബിസിനസ് ആവശ്യം മുൻനിർത്തി ചീഫ് ജനറൽ മാനേജറെ നിശ്ചയിക്കാം. വിപണി മത്സരം പ്രോത്സാഹിപ്പിക്കുന്ന വിധം ചീഫ് റിസ്ക് ഒാഫിസറെ വെക്കാം.
മാന്ദ്യം നേരിടാനുള്ള വിവിധ നടപടികൾക്കു പിന്നാലെയാണ് ബാങ്കുകളുടെ ലയനം പ്രഖ്യാപിച്ചത്. വ്യവസായ നടത്തിപ്പിനുള്ള ചില ഇളവുകൾ ഒരാഴ്ചമുമ്പ് പ്രഖ്യാപിച്ചിരുന്നു.
റിസർവ് ബാങ്കിെൻറ 1.76 ലക്ഷം കോടിയുടെ കരുതൽ ധനം ഖജനാവിലേക്കു മാറ്റാനും തീരുമാനിച്ചിട്ടുണ്ട്. വിവിധ രംഗങ്ങളിൽ കൂടുതൽ വിദേശ നിക്ഷേപ ഇളവുകളും കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.