എ.ടി.എമ്മിൽ നിന്ന്​ പണം പിൻവലിക്കാൻ ഡെബിറ്റ്​ കാർഡ്​ വേണ്ട; സൗകര്യവുമായി എച്ച്​.ഡി.എഫ്​.സി ബാങ്ക്

എ.ടി.എം കൗണ്ടറുകളിൽ നിന്ന്​ ഡെബിറ്റ്​ കാർഡില്ലാതെ പണം പിൻവലിക്കാനുള്ള സൗകര്യവുമായി എത്തിയിരിക്കുകയാണ്​ എച്ച്​.ഡി.എഫ്​.സി ബാങ്ക്​. രാജ്യമെമ്പാടുമുള്ള എച്ച്​.ഡി.എഫ്​.സി ബാങ്ക്​ എ.ടി.എമ്മുകളിൽ നിന്ന്​ 'കാർഡ്​ലെസ്​' പണം പിൻവലിക്കൽ സേവനം ഉപയോഗപ്പെടുത്താം. ഈ പ്രക്രിയ ലളിതവും സുരക്ഷിതവുമാണെന്ന് അവർ ഉപയോക്താക്കൾക്ക് ഉറപ്പുനൽകുകയും ചെയ്യുന്നുണ്ട്​.

ഡെബിറ്റ്​ അല്ലെങ്കിൽ എം.ടി.എം കാർഡില്ലാതെ എം.ടി.എമ്മുകളിൽ നിന്ന്​ പണം പിൻവലിക്കുന്നത്​ എങ്ങനെയെന്ന്​ നോക്കാം...

1. അടുത്തുള്ള എച്ച്​.ഡി.എഫ്​.സി ബാങ്ക് എം.ടി.എം സന്ദർശിക്കുക

2. എ.ടി.എം മെഷീനിലെ ഒാപ്​ഷൻസ്​ മെനുവിൽ നിന്ന്​ 'കാർഡ്​ലെസ്​ ക്യാഷ്​' ഒാപ്​ഷൻ തെരഞ്ഞെടുക്കുക.

3. മെഷീനുമായി സംവദിക്കാൻ നിങ്ങൾക്ക്​ ഇഷ്​ടമുള്ള ഭാഷ തെരഞ്ഞെടുക്കുക

4.​ ശേഷം എ.ടി.എം കാർഡുമായി രജിസ്റ്റർ ചെയ്​തിരിക്കുന്ന ഫോൺ നമ്പർ ചേർക്കുക

5. സുരക്ഷിത ഇടപാടുകൾക്കായി ഒ.ടി.പി ഉപയോഗിച്ച്​ ഫോൺ നമ്പർ വെരിഫൈ ചെയ്യുക

6. ശേഷം ഡിജിറ്റ്​ ഒാർഡർ ​െഎഡിയും പിൻവലിക്കാൻ ഉദ്ദേശിക്കുന്ന പണം എത്രയാണെന്നും ടൈപ്പ്​ ചെയ്​ത്​ ചേർക്കുക

ഇത്രയും കാര്യങ്ങൾ ശ്രദ്ധയോടെ ചെയ്​താൽ പണം ഡെബിറ്റ്​ കാർഡില്ലാതെ പിൻവലിക്കാൻ സാധിക്കും. ഉപയോക്താക്കൾക്ക് ഇൗ സൗകര്യം ഉപയോഗിച്ച് പ്രതിദിനം കുറഞ്ഞത് 100 രൂപയും പരമാവധി 10,000 രൂപയുമാണ്​ പിൻവലിക്കാൻ സാധിക്കുക. പ്രതിമാസം പരമാവധി 25,000 രൂപ വരെയും ഡെബിറ്റ് അല്ലെങ്കിൽ ക്രെഡിറ്റ് കാർഡ് ഇല്ലാതെ നിങ്ങൾക്ക് പിൻവലിക്കാം. 


Tags:    
News Summary - HDFC Bank customers can withdraw cash without a debit or ATM card

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.