മുംബൈ: സ്വകാര്യ ബാങ്കായ എച്ച്.ഡി.എഫ്.സിക്ക് 10 കോടി രൂപ പിഴയിട്ട് റിസർവ് ബാങ്ക്. ബാങ്കിങ് നിയമത്തിെൻറ ലംഘനത്തെ തുടർന്നാണ് പിഴയിട്ടത്. നിയമത്തിലെ സെക്ഷൻ 6(2), സെക്ഷൻ 8 എന്നിവ ലംഘിച്ചുവെന്നാണ് പരാതി.
ബാങ്കിെൻറ വാഹന വായ്പ ക്രമക്കേടുമായി ബന്ധപ്പെട്ടാണ് പിഴ. പരാതിയെ തുടർന്ന് കഴിഞ്ഞവർഷം എച്ച്.ഡി.എഫ്.സി ആറു ജീവനക്കാരെ പിരിച്ചുവിട്ടിരുന്നു. നിർദിഷ്ട വ്യക്തിയിൽനിന്ന് ജി.പി.എസ് ഉപകരണം വാങ്ങാൻ വായ്പക്കാരെ ബാങ്ക് നിർബന്ധിച്ചുവെന്നായിരുന്നു പരാതി. ഇതിെൻറ പശ്ചാത്തലത്തിൽ ബാങ്കിെൻറ വാഹന വായ്പ മേധാവി അശോക് ഖന്ന സ്ഥാനമൊഴിയുകയും ചെയ്തിരുന്നു.
റിസർവ് ബാങ്കിന് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ ബാങ്കിെൻറ വാഹന വായ്പ പോർട്ട്ഫോളിയോയിലെ ക്രമക്കേടുകളുമായി ബന്ധപ്പെട്ട് വിവിധ രേഖകൾ പരിശോധനക്ക് വിധേയമാക്കിയിരുന്നു. മാർക്കറ്റിങ് രേഖകളും ഉപഭോക്താക്കളുടെ തേർഡ് പാർട്ടി സാമ്പത്തികയിതര ഉൽപ്പന്നങ്ങളുടെ രേഖകളുമാണ് പരിശോധിച്ചത്. ഇതിെൻറ അടിസ്ഥാനത്തിലാണ് പിഴയിട്ടത്. ബാങ്കിന് റിസർവ് ബാങ്കിെൻറ കത്ത് ലഭിച്ചിട്ടുണ്ടെന്നും അത് അനുസരിക്കുമെന്നും എച്ച്.ഡി.എഫ്.സി വക്താവ് പറഞ്ഞു.
പരാതിയിൽ ബാങ്കിന് ആർ.ബി.ഐ കാരണം കാണിക്കൽ നോട്ടീസ് അയച്ചിരുന്നു. തുടർന്ന് നോട്ടീസിലെ മറുപടി പരിശോധിക്കുകയും വ്യക്തിഗത വാദം കേൾക്കലും നടത്തുകയും ചെയ്തതിന് ശേഷം ബാങ്കിൽ ക്രമക്കേട് നടന്നുവെന്ന് കണ്ടെത്തിയതോടെ പിഴ ചുമത്തുകയായിരുന്നുവെന്നും ആർ.ബി.ഐ പറഞ്ഞു. അതേസമയം ബാങ്കിെൻറ ഇടപാടുകളോ കരാറുകളോ ഉപഭോക്താക്കളുമായി ബന്ധപ്പെട്ടവയോ ചോദ്യം ചെയ്യപ്പെടുന്നില്ലെന്നും റിസർവ് ബാങ്ക് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.