തിരുവനന്തപുരം: എസ്.ബി.ഐയും അനുബന്ധ ബാങ്കുകളും ആറു ലക്ഷത്തോളം എ.ടി.എം കാര്‍ഡുകള്‍ ബ്ളോക് ചെയ്തു. സുരക്ഷാ കാരണം മുന്‍നിര്‍ത്തിയാണ് നടപടി. കേരളത്തിനു പുറത്തും വിദേശത്തും ഉപയോഗിച്ച കാര്‍ഡുകളും സംസ്ഥാനത്ത് തട്ടിപ്പു നടന്ന എ.ടി.എമ്മുകളില്‍ ഉപയോഗിച്ച കാര്‍ഡുകളും ഇതില്‍ ഉള്‍പ്പെടുന്നു. തിരുവനന്തപുരത്തെ ആല്‍ത്തറ അടക്കം എ.ടി. എമ്മുകളില്‍ ഉപയോഗിച്ചവയാണിത്. വിശദമായ പരിശോധനകള്‍ക്കും വിലയിരുത്തലുകള്‍ക്കും ശേഷമാണ് നടപടി.
അതേസമയം, മുന്‍കൂട്ടി അറിയിക്കാതെ കാര്‍ഡുകള്‍ ബ്ളോക് ചെയ്തതോടെ ഇടപാടുകാര്‍ വെട്ടിലായി. വെള്ളിയാഴ്ച രാത്രിയോടെയാണ് കാര്‍ഡുകള്‍ കൂട്ടത്തോടെ നിര്‍ജീവമായത്. കാര്‍ഡ് ബ്ളോക്കായവര്‍ ഉടന്‍ പുതിയ കാര്‍ഡിന് അപേക്ഷ നല്‍കാനാണ് നിര്‍ദേശം. ഇടപാടുകാരെ എസ്.എം.എസ് മുഖേന അറിയിച്ചതായി ബാങ്കുകള്‍ പറയുന്നുണ്ടെങ്കിലും പലരും പണം പിന്‍വലിക്കാന്‍ ശ്രമിച്ചപ്പോഴാണ് വിവരം അറിയുന്നത്. ആദ്യം ഇറര്‍ കോഡ് എന്ന അറിയിപ്പാണ് കിട്ടുക. തുടര്‍ന്ന് കാര്‍ഡ് ബ്ളോക്കായതായി എസ്.എം.എസും ലഭിക്കും. പലരും ഇനിയും കാര്‍ഡ് ബ്ളോക്കായത് അറിഞ്ഞിട്ടില്ല. ചില അക്കൗണ്ടുകളിലെ പണം അമേരിക്കയില്‍നിന്നും ചൈനയില്‍നിന്നും പിന്‍വലിച്ചതായി പരാതി വന്നിട്ടുണ്ട്. ഇതോടെയാണ് ബാങ്കുകള്‍ നടപടി ആരംഭിച്ചത്.
ചിപ്പ് ഘടിപ്പിച്ച കാര്‍ഡുകളാണ് പുതുതായി നല്‍കുന്നത്. തിരുവനന്തപുരത്ത് നടന്ന എ.ടി.എം തട്ടിപ്പിന്‍െറ ഘട്ടത്തില്‍ ആയിരക്കണക്കിന് കാര്‍ഡുകള്‍ ബ്ളോക്കാക്കിയിരുന്നു. ഇവര്‍ക്ക് പിന്നീട് പുതിയ കാര്‍ഡ് നല്‍കി.
ഉടമയറിയാതെ അബൂദബിയില്‍നിന്ന് രണ്ട് ലക്ഷം രൂപ പിന്‍വലിച്ചു
മലപ്പുറം: എ.ടി.എമ്മില്‍ നിന്ന് ഉടമയറിയാതെ രണ്ട് ലക്ഷം രൂപ പിന്‍വലിച്ചു. വള്ളുവമ്പ്രം പാലക്കല്‍ പള്ളിയാലില്‍ മുഹമ്മദ് സാദിഖലിയുടെ വള്ളുവമ്പ്രം എസ്.ബി.ഐ ശാഖയിലെ അക്കൗണ്ടിലെ പണമാണ് നഷ്ടപ്പെട്ടത്. ഇദ്ദേഹത്തിന്‍െറ ഉടമസ്ഥതയിലുള്ള വള്ളുവമ്പ്രത്തെ ഹാപ്പി കമ്യൂണിക്കേഷന്‍ എന്ന എയര്‍ടെല്‍ കമ്പനിയുടെ വിതരണ ഓഫിസിന്‍െറ കറന്‍റ് അക്കൗണ്ടാണ് ഇത്. വെള്ളിയാഴ്ച രാവിലെ ഒമ്പതര മണിക്ക് അക്കൗണ്ടില്‍നിന്ന് രണ്ട് ലക്ഷം രൂപ പിന്‍വലിച്ചതായി സാദിഖലിക്ക് മൊബൈല്‍ സന്ദേശം വന്നു. ഉടന്‍ തന്നെ ഇദ്ദേഹം ബാങ്കിലത്തെി മാനേജര്‍ക്ക് രേഖാമൂലം പരാതി നല്‍കി. ബാങ്ക് അധികൃതര്‍ അക്കൗണ്ട് സ്റ്റേറ്റ്മന്‍റ് പരിശോധിച്ചപ്പോള്‍ പണം നഷ്ടപ്പെട്ടതായും അബൂദബിയിലെ എ.ടി.എമ്മില്‍നിന്നാണ് പിന്‍വലിച്ചതെന്നും വ്യക്തമായി. നാല് ലക്ഷം രൂപയാണ് അക്കൗണ്ടില്‍ ഉണ്ടായിരുന്നത്. ബാങ്ക് മാനേജര്‍ നല്‍കിയ പരാതിയില്‍ മഞ്ചേരി പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.