‘മൈജി’യുടെ ഏറ്റവും പുതിയ ഫ്യൂച്ചര്‍ സ്റ്റോര്‍ പെരിന്തല്‍മണ്ണയില്‍ ചലച്ചിത്രതാരം മഞ്ജു വാര്യര്‍ ഉദ്ഘാടനം ചെയ്യുന്നു. ‘മൈജി’ ചെയർമാനും മാനേജിങ്​ ഡയറക്ടറുമായ എ.കെ. ഷാജി സമീപം

'മൈജി'യുടെ നൂറാമത് ഔട്ട്‌ലെറ്റ്-മൈജി ഫ്യൂച്ചര്‍-പെരിന്തല്‍മണ്ണയിൽ തുറന്നു

കേരളത്തിലെ ഏറ്റവും വലിയ ഡിജിറ്റല്‍ റീട്ടെയില്‍ ശ്യംഖലയായ 'മൈജി'യുടെ ഏറ്റവും പുതിയ ഫ്യൂച്ചര്‍ സ്റ്റോര്‍ പെരിന്തല്‍മണ്ണയില്‍ ചലച്ചിത്രതാരം മഞ്ജു വാര്യര്‍ ഉദ്ഘാടനം ചെയ്തു. ഇതോടെ 'മൈജി' കേരളത്തിലാകെ നൂറ് ഔട്ട്‌ലെറ്റുകളും നൂറ് 'മൈജി കെയര്‍' സർവീസ് സെന്‍ററുകളും എന്ന നാഴികക്കല്ല് താണ്ടിയിരിക്കുകയാണ്. ഉദ്​ഘാടന ചടങ്ങിൽ മൈജി ചെയർമാനും മാനേജിങ്​ ഡയറക്ടറുമായ എ.കെ. ഷാജി സന്നിഹിതനായിരുന്നു. വിവിധ മേഖലകളിലെ വിശിഷ്ടാതിഥികളും പ്രമുഖ ബ്രാൻഡുകളുടെ പ്രതിനിധികളും 'മൈജി'യുടെ മറ്റ്​ മാനേജർമാരും ചടങ്ങിൽ പ​ങ്കെടുത്തു. 'മൈജി'യുടെ ക്വാളിറ്റി ​പ്രോസസിന്‍റെ ഭാഗമായി ലഭിച്ച ISO 9001-2015 അംഗീകാരം മഞ്​ജു വാര്യർ കൈമാറി.

ഒരു വീടിന് ആവശ്യമായ ഇലക്ട്രോണിക് ഉപകരണങ്ങളെല്ലാം ഒരിടത്ത് ലഭ്യമാക്കി, ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ ഇലക്ട്രോണിക്‌സ് & ഹോം അപ്ലയന്‍സ് സ്റ്റോറുമായാണ്​ 'മൈജി' പെരിന്തല്‍മണ്ണയില്‍ എത്തിയിരിക്കുന്നത്​. വിശാലമായി സജ്ജീകരിച്ച ഫ്യൂച്ചര്‍ സ്റ്റോറില്‍ ലോകോത്തര ബ്രാന്‍ഡുകളുടെ ടി.വി, വാഷിങ് മെഷീന്‍, റഫ്രിജറേറ്റര്‍, എ.സി, കിച്ചന്‍ അപ്ലയന്‍സസ് തുടങ്ങി ഗൃഹോപകരണങ്ങളുടെയും മൊബൈല്‍ ഫോണുകള്‍, ലാപ്‌ടോപ്പുകള്‍, ഡെസ്‌ക്‌ടോപ്പുകള്‍, ടാബ്ലറ്റുകള്‍ തുടങ്ങി ഗാഡ്ജറ്റുകളുടെയും അതിവിപുല കളക്ഷനാണ് ഒരുക്കിയിട്ടുള്ളത്.


ആകർഷകമായ ഉദ്ഘാടന ഓഫറുകളും സ്പെഷ്യല്‍ ഓഫറുകളുമാണ് പെരിന്തല്‍മണ്ണ ഫ്യൂച്ചറില്‍ ഒരുക്കിയിട്ടുണ്ട്​. അനവധി സര്‍പ്രൈസ് ഗെയിമുകളും കോണ്ടസ്റ്റുകളും ഉദ്ഘാടനത്തിന്‍റെ ഭാഗമായി ഒരുക്കിയിരിക്കുന്നതിനാല്‍ ഉപഭോക്താക്കള്‍ക്ക് മികച്ചതും വേറിട്ടതുമായ ഒരു ഷോപ്പിങ്​ അനുഭവമാണ്​ ലഭ്യമാകുക. കിച്ചന്‍ അപ്ലയന്‍സുകള്‍, ക്രോക്കറി, ഡിജിറ്റല്‍ ആക്‌സസറീസ്, സ്മാര്‍ട്ട് വാച്ചുകള്‍, ഹോം തീയറ്ററുകള്‍, ലൈവ് എക്‌സ്പീരിയന്‍സ് ഏരിയ, പ്രിന്‍ററുകള്‍, പ്രൊജക്റ്ററുകള്‍, സ്മാര്‍ട്ട് ഓട്ടോമേഷന്‍, പ്ലേ സ്റ്റേഷനുകള്‍ എന്നിവയെല്ലാം കളക്ഷനിലും വിലക്കുറവിലും ഒരുക്കിയിട്ടുണ്ട്. ഒന്നിലധികം ഗൃഹോപകരണങ്ങള്‍ ഒരുമിച്ച് തിരഞ്ഞെടുക്കാനുള്ള കോംബോ ഓഫറുകളും അവിശ്വസനീയമായ വിലക്കുറവില്‍ ഒരു​ക്കിയിരിക്കുന്നു.

'മൈജി'യുടെ മാത്രം പ്രത്യേകതയായിട്ടുള്ള ഗാഡ്ജറ്റുകളുടെ എക്സ്റ്റന്‍റഡ് വാറണ്ടി, പ്രൊട്ടക്ഷന്‍ പ്ലാനുകള്‍ തുടങ്ങി എല്ലാ സേവനങ്ങളും 'മൈജി ഫ്യൂച്ചറി'ലും ലഭ്യമാണ്. വിദഗ്ധ ടെക്‌നീഷ്യന്‍സിന്‍റെ നേതൃത്വത്തില്‍ ഉൽപന്നങ്ങള്‍ക്ക് ഏറ്റവും മികച്ച സര്‍വീസും ഡാറ്റ സുരക്ഷയും ഉറപ്പാക്കുന്ന 'മൈജി കെയറും' പെരിന്തല്‍മണ്ണ ഫ്യൂച്ചറിന്‍റെ ഭാഗമായുണ്ട്. ബജറ്റിന്‍റെ ടെന്‍ഷനില്ലാതെ പര്‍ച്ചേസ് ചെയ്യുവാന്‍ നിരവധി പദ്ധതികൾ തയാറാക്കിയിട്ടുണ്ട്​. വളരെ ചെറിയ മാസത്തവണയില്‍ ടി.വി., റെഫ്രിജറേറ്റര്‍, വാഷിങ് മെഷീന്‍ തുടങ്ങിയ ഗൃഹോപകരണങ്ങള്‍ തിരഞ്ഞെടുക്കാം.

Tags:    
News Summary - 100th myG showroom inaugurated in Perinthalmanna

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.