ആനന്ദ് അംബാനിയുടെ വിവാഹം സർക്കസായി മാറി; ചടങ്ങിൽ പ​ങ്കെടുക്കാത്തത് ആത്മാഭിമാനമുള്ളതിനാൽ -ആലിയ കശ്യപ്

ആനന്ദ് അംബാനിയുടെ വിവാഹം സർക്കസായി മാറിയെന്നും ആത്മാഭിമാനമുള്ളതിനാലാണ് താൻ ചടങ്ങിൽ പ​ങ്കെടുക്കത്തതെന്നും അനുരാഗ് കശ്യപിന്റെ മകൾ ആലിയ കശ്യപ്. ആനന്ദിന്റെ വിവാഹത്തിലെ പ്രധാന ചടങ്ങുകൾ വെള്ളിയാഴ്ച നടക്കാനിരിക്കെയാണ് ആലിയയുടെ പരാമർശം. പബ്ലിക് റിലേഷൻ പരിപാടിക്ക് വേണ്ടിയാണ് അംബാനി താനടക്കമുളള ചിലരെ വിവാഹത്തിന് ക്ഷണിച്ചിരിക്കുന്നതെന്നും ആലിയ പറഞ്ഞു.

ഇൻസ്റ്റഗ്രാമിലൂടെയാണ് ആലിയയുടെ പ്രതികരണം. ആനന്ദിന്റെ വിവാഹം ഇപ്പോൾ ഒരു വിവാഹമല്ലാതായി മാറി. അതൊരു സർക്കാസായാണ് തനിക്ക് തോന്നുന്നത്. ചില ചടങ്ങുകൾക്ക് തന്നെയും ക്ഷണിച്ചിരുന്നു. പക്ഷേ ആത്മാഭിമാനമുള്ളതിനാൽ താൻ അതിൽ പ​ങ്കെടുക്കുന്നില്ലെന്നും ആലിയ പറഞ്ഞു.വിവാഹത്തിന്റെ ഭാഗമായി ബാന്ദ്ര-കുർള കോംപ്ലെക്സ് അവർ എന്തിനാണ് അടച്ചിടുന്നതെന്നും ആലിയ കശ്യപ് ചോദിച്ചു.

അതേസമയം ആഡംബര വിവാഹത്തിൽ പങ്കെടുക്കാനുള്ള ക്ഷണം നിരസിച്ചെങ്കിലും സമ്പന്നരുടെ ജീവിതരീതിയിൽ ആകർഷണം തോന്നിയിട്ടുണ്ടെന്ന് ആലിയ പറഞ്ഞു. ഇക്കാരണംകൊണ്ട് വിവാഹത്തെക്കുറിച്ചുള്ള വാർത്തകളും ചടങ്ങുകളുടെ ചിത്രങ്ങളും താൽപര്യത്തോടെ ശ്രദ്ധിക്കാറുണ്ടെന്നും ആലിയ വ്യക്തമാക്കി.

ജൂലൈ 12നാണ് മുകേഷ്-നിത അംബാനി ദമ്പതികളുടെ ഇളയ മകൻ ആനന്ദ് അംബാനിയുടേയും എൻകോർ ഹെൽത്ത് കെയർ ഉടമ വിരേൻ മെർച്ചന്റിന്റെയും ഷൈല വിരേൻ മെർച്ചന്റി​ന്റെയും മകൾ രാധിക മെർച്ചന്റിന്റെയും വിവാഹം. മുംബൈയിൽ നടക്കുന്ന ആഡംബര വിവാഹത്തിൽ ബോളിവുഡ് താരങ്ങൾ ഉൾപ്പടെ പ​ങ്കെടുക്കുമെന്നാണ് റിപ്പോർട്ട്. നേരത്തെ വിവാഹത്തിന് മുന്നോടിയായി ഇന്ത്യയിൽവെച്ചും ഇറ്റലിയിൽ വെച്ചും പ്രീ-വെഡ്ഡിങ് ചടങ്ങുകൾ നടന്നിരുന്നു.

Tags:    
News Summary - Aaliyah Kashyap Calls Ambani Wedding A 'Circus', Reveals Why She Skipped All Events

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.