ന്യൂഡൽഹി: ഹിൻഡൻബർഗ് റിപ്പോർട്ടിനെ തുടർന്നുണ്ടായ വിശ്വാസത്തകർച്ചയിൽനിന്ന് കരകയറാൻ 2.65 ബില്യൺ ഡോളർ (ഏകദേശം 21,720 കോടി രൂപ) കടം തിരിച്ചടച്ച് അദാനി ഗ്രൂപ്. അദാനി ഗ്രൂപ്പിന്റെ ലിസ്റ്റ് ചെയ്ത കമ്പനികളുടെ ഓഹരി പണയംവെച്ച് വായ്പയെടുത്ത 2.17 ബില്യൺ ഡോളർ (ഏകദേശം 17,622 കോടി രൂപ) തിരിച്ചടച്ചു.
അംബുജ സിമന്റ് ഏറ്റെടുക്കാൻ വാങ്ങിയ 500 മില്യൺ ഡോളറും (ഏകദേശം 4098 കോടി രൂപ) കമ്പനി തിരിച്ചടച്ചു. അടച്ച തുകയുടെ ഉറവിടം അദാനി ഗ്രൂപ് വെളിപ്പെടുത്തിയിട്ടില്ല. മാർച്ച് 31 ആണ് വായ്പ തിരിച്ചടക്കാനുള്ള അവസാന തീയതി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.