ന്യൂഡൽഹി: അടുത്ത ദശകത്തിൽ അദാനി ഗ്രൂപ്പ് 100 ബില്യൺ ഡോളറിന്‍റെ നിക്ഷേപം നടത്തുമെന്ന് ചെയർമാൻ ഗൗതം അദാനി. സിങ്കപ്പൂരിൽ ഫോർബ്സ് ഗ്ലോബൽ സി.ഇ.ഒ കോൺഫറൻസിലാണ് അദാനി ഇക്കാര്യം വ്യക്തമാക്കിയത്.
100 ബില്യൺ ഡോളർ നിക്ഷേപിക്കുന്നതിൽ 70 ശതമാനവും ഊർജ ഉത്‌പാദത്തിനായും അടിസ്ഥാന സൗകര്യവികസനത്തിനുമായാണ്. സോളാർ പാനലുകൾ, വിൻഡ് ടർബൈനുകൾ, ഹൈഡ്രജൻ ഇലക്‌ട്രോലൈസറുകൾ എന്നിവ നിർമ്മിക്കുന്നതിനായി 3 ജിഗാ ഫാക്ടറികൾ നിർമ്മിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഊർജ ഉത്പാദന ശേഷി വർദ്ധിപ്പിക്കും. ഇന്ത്യയിൽ നിന്ന് കയറ്റുമതി വർധിപ്പിക്കും. ഇന്ത്യയുടെ അടുത്ത മൂന്ന് പതിറ്റാണ്ടുകൾ അത് ലോകത്തിൽ ചെലുത്തുന്ന സ്വാധീനത്തിന്റെ ഏറ്റവും നിർണായകമായ വർഷങ്ങളായിരിക്കും -അദ്ദേഹം കൂട്ടിച്ചേർത്തു.
ലോക സമ്പന്നരുടെ പട്ടികയിൽ രണ്ടാം സ്ഥാനത്താണ് ഗൗതം അദാനി. 12.37 ലക്ഷം കോടിയാണ് അദാനിയുടെ ആകെ ആസ്തി. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ അദ്ദേഹത്തിന്‍റെ സമ്പത്ത് 15.4 മടങ്ങാണ് വർധിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.