നിരക്ക് കൂട്ടേണ്ടിവന്നാൽ അതിന് മടിച്ചുനിൽക്കില്ലെന്ന് എയർടെൽ ചെയർമാൻ സുനിൽ ഭാരതി മിത്തൽ. 21,000 കോടി രൂപയുടെ അവകാശ ഓഹരി പ്രഖ്യാപനത്തിനു പിന്നാലെ നിക്ഷേപകരുമായുള്ള സംവാദത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇപ്പോഴത്തെ അടിസ്ഥാന നിരക്കായ 79ൽനിന്ന് 99ലേക്ക് പടിപടിയായി നിരക്കുയർത്തുമെന്ന് അദ്ദേഹം പറഞ്ഞു. ഒരു ഉപഭോക്താവ് പ്രതിമാസം 16 ജി.ബി ഡേറ്റ ഉപയോഗിക്കുന്നുണ്ട്. അവരിൽനിന്ന് കുറച്ചുകൂടി ഇൗടാക്കിയാലേ കമ്പനിയുടെ മൂലധനം വർധിക്കൂ. ടെലികോം മേഖല കമ്പനികൾക്ക് കിട്ടുന്ന 100 രൂപയിൽ 35 രൂപയും നികുതിയായി സർക്കാറിലേക്ക് പോവുകയാണെന്നും ഇതിന് മാറ്റംവന്നാലേ നിലനിൽപ് സാധ്യമാകൂവെന്നും അദ്ദേഹം പറഞ്ഞു. നിലവിലെ ഓഹരി ഉടമകൾക്ക് ഒരു ഓഹരിക്ക് 535 രൂപവെച്ചാണ് അവകാശ ഓഹരി നൽകാൻ കഴിഞ്ഞ ദിവസം എയർടെൽ തീരുമാനിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.