2021-22 വർഷത്തിലെ രണ്ടാം പാദത്തിൽ ഗൂഗ്ളിന്റെ മാതൃ കമ്പനിയായ ആൽഫബെറ്റിന് വരുമാനത്തിൽ 40 ശതമാനത്തിലധികം വർധന. 6190 കോടി യു.എസ് ഡോളറാണ് രണ്ടാം പാദത്തിൽ ആൽഫബറ്റിന്റെ വരുമാനം. ഗൂഗ്ളിന് കീഴിലെ യൂട്യൂബ് അടക്കമുള്ളവയും വരുമാനത്തിൽ വൻ വർധനയാണ് രേഖപ്പെടുത്തിയത്.
ജൂൈല, ആഗസ്റ്റ്, സെപ്റ്റംബർ മാസങ്ങളിൽ യൂട്യൂബിന്റെ വരുമാനം 700 കോടി യു.എസ് ഡോളറാണ്. 2006 നവംബറിൽ യൂട്യൂബിനെ ഗൂഗ്ൾ ഏറ്റെടുത്തത് 165 കോടി യു.എസ്. ഡോളറിനായിരുന്നു എന്നു കൂടി അറിയുേമ്പാഴാണ് വരുമാന വളർച്ചയുടെ വ്യാപ്തി ബോധ്യപ്പെടുക. മൊത്തം യൂട്യൂബ് കമ്പനിക്ക് അന്ന് ഗൂഗ്ൾ നൽകിയ വില, 15 വർഷത്തിന് ശേഷം, യൂട്യൂബിന്റെ മൂന്നാഴ്ചത്തെ വരുമാനത്തേക്കാൾ കുറവായിരുന്നു.
2005 ഫെബ്രുവരിയിൽ ചാഡ് ഹ്യൂര്ലി, സ്റ്റീവ് ചിന്, ജാവേദ് കരീം എന്നിവർ ചേർന്നായിരുന്നു യൂട്യൂബ് എന്ന വിഡിയോ പ്ലാറ്റ്ഫോം സ്ഥാപിച്ചത്. ഒരു വർഷത്തിന് ശേഷം, 2006 നവംബറിലാണ് യൂട്യൂബിനെ ഗൂഗ്ൾ ഏറ്റെടുക്കുന്നത്. യൂട്യൂബിന് ഗൂഗ്ൾ നൽകിയ 165 കോടി ഡോളർ അന്ന് വാർത്തകളിൽ ഇടം നേടിയിരുന്നു. എന്നാൽ, 15 വർഷങ്ങൾക്ക് ശേഷം പുതിയ കണക്കുകൾ കാണുേമ്പാൾ ആ തുക നിസാരമാകുകയാണ്.
ഇപ്പോൾ, 100 കോടി മണിക്കൂർ വിഡിയോ ദിവസവും ആളുകൾ യൂട്യൂബിലൂടെ കാണുന്നുണ്ട്. അതായത്, ഊണും ഉറക്കവുമില്ലാതെ 1.14 ലക്ഷം വർഷം ഒരാൾ നിർത്താതെ വിഡിയോ കാണുന്നത് സങ്കൽപിച്ചു നോക്കൂ. അതിന് തുല്യമായ സമയമുള്ള വിഡിയോയാണ് ദിവസവും യൂട്യൂബിലൂടെ മാലോകർ കണ്ടു തീർക്കുന്നത്.
യൂട്യൂബിൽ വിഡിയോകൾക്ക് ലഭിക്കുന്ന ഡിസ്ലൈക്കുകളുടെ എണ്ണം പ്രദർശിപ്പിക്കുന്നത് ഒഴിവാക്കാനുള്ള ഗൂഗ്ളിന്റെ തീരുമാനം ടെക് ലോകത്ത് ചർച്ചക്കിടയാക്കിയിരുന്നു. ചിലർ ഇതിനെ അനുകൂലിച്ചപ്പോൾ നിരവധിയാളുകൾ എതിരഭിപ്രായവുമായുമെത്തി.
ഇപ്പോൾ യൂട്യൂബ് സഹസ്ഥാപകനായ ജാവേദ് കരീമും അതിനെതിരെ രംഗത്തെത്തിയിരിക്കുകയാണ്. വ്യത്യസ്തമായ രീതിയിലായിരുന്നു അദ്ദേഹം തന്റെ അഭിപ്രായം രേഖപ്പെടുത്തിയത്. യൂട്യൂബിൽ അപ്ലോഡ് ചെയ്യപ്പെട്ട ഏറ്റവും ആദ്യത്തെ വിഡിയോയുടെ 'ഡിസ്ക്രിപ്ഷൻ' സെക്ഷൻ എഡിറ്റ് ചെയ്തുകൊണ്ടാണ് അദ്ദേഹം അധികൃതരുടെ തീരുമാനത്തെ എതിർത്തത്.
ചാഡ് ഹ്യൂര്ലി, സ്റ്റീവ് ചിന്, ജാവേദ് കരീം എന്നിവർ ചേർന്നായിരുന്നു യൂട്യൂബ് എന്ന വിഡിയോ പ്ലാറ്റ്ഫോം സ്ഥാപിച്ചത്. ഗൂഗ്ളിന് വിൽക്കുന്നതിന് മുമ്പായി യൂട്യൂബിൽ ആദ്യമായി വിഡിയോ അപ്ലോഡ് ചെയ്തത് ജാവേദ് കരീമായിരുന്നു. 'മീ അറ്റ് ദ സൂ' എന്ന 18 സെക്കന്റുകൾ മാത്രമുള്ള വിഡിയോയിൽ ഒരു മൃഗശാലയിലെ ആനയെ കുറിച്ചാണ് അദ്ദേഹം സംസാരിക്കുന്നത്.
"ഡിസ്ലൈക്കുകൾ നീക്കം ചെയ്യുന്നത് ഒരു മണ്ടൻ ആശയമാണെന്ന് ഓരോ യൂട്യൂബറും സമ്മതിക്കുമ്പോൾ, അത് തന്നെയാണ് ശരി. വീണ്ടും ശ്രമിക്കുക, യൂട്യൂബ്," അദ്ദേഹം വിഡിയോയുടെ ഡിസ്ക്രിപ്ഷൻ ബോക്സിൽ എഴുതി. 'ഡിസ്ലൈക്കുകളിൽ കൊണ്ടുവരുന്ന മാറ്റത്തിന് പിന്നിൽ കാരണമുണ്ടായിരിക്കാം, എന്നാൽ, അത് നല്ലതല്ല. അതിനുള്ള കാരണം അവർ പരസ്യമാക്കുകയില്ല. എന്നാൽ, തങ്ങളുടെ നീക്കത്തെ ന്യായീകരിക്കാൻ പല പഠനങ്ങളും അവർ ചൂണ്ടിക്കാട്ടിയേക്കും. അതെല്ലാം ഒരു യൂട്യൂബറുടെ സാമാന്യ ബോധത്തെ വെല്ലുവിളിക്കുന്നതാണ്. ആളുകൾക്ക് അവരുടെ താൽപര്യങ്ങൾ പ്രകടിപ്പിക്കാനുള്ള വഴിയാണ് ഡിസ്ലൈക്ക് ഓപ്ഷനെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
2005 ഏപ്രിൽ 24ന് യൂട്യൂബിൽ അപ്ലോഡ് ചെയ്യപ്പെട്ട ജാവേദ് കരീമിയുടെ വിഡിയോക്ക് നിലവിൽ രണ്ട് കോടിയിലധികം കാഴ്ച്ചക്കാരുണ്ട്. 10 മില്യൺ ലൈക്കുകൾ ലഭിച്ച വിഡിയോക്ക് 2.25 ലക്ഷത്തോളം ഡിസ്ലൈക്കുകളും ലഭിച്ചിട്ടുണ്ട്.
അതേസമയം, യൂട്യൂബിന്റെ പുതിയ രീതി പ്രകാരം വീഡിയോ അപ്ലോഡ് ചെയ്യുന്നവർക്കു മാത്രമേ ഡിസ്ലൈക്കുകൾ കാണാനാകു. അതേസമയം, ഡിസ്ലൈക്ക് ബട്ടൺ സൗകര്യം കമ്പനി ഒഴിവാക്കില്ല. കാഴ്ചക്കാർക്ക് ഉപയോഗിക്കാനുള്ള സൗകര്യവും നിലനിർത്തും.
എന്നാൽ, വീഡിയോക്ക് ലഭിക്കുന്ന ഡിസ്ലൈക്കുകളുടെ എണ്ണം കാഴ്ചക്കാർക്ക് കാണാനാകില്ല. വീഡിയോ അപ്ലോഡ് ചെയ്യുന്നവർക്കു മാത്രമായി ചുരുക്കും. ഡിസ്ലൈക്ക് സൗകര്യം ദുരുപയോഗം ചെയ്യുന്നത് വ്യാപകമായതോടെയാണ് ഉപഭോക്താക്കളുടെ താൽപര്യം സംരക്ഷിക്കുന്നതിന്റെ ഭാഗമായി പുതിയ തീരുമാനം. വ്യക്തിപരമായ പ്രതികാരം തീർക്കുന്നതിന് യൂട്യൂബ് ദുരുപയോഗം ചെയ്യുന്നതായി പരാതി ഉയർന്നിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.