കൊച്ചി: ഇന്ത്യയിലെ പ്രമുഖ കോമേഴ്‌സ് പ്രഫഷണൽ കോഴ്സ് കോച്ചിംഗ് ഇൻസ്റ്റിറ്റ്യൂട്ട് ആയ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോമേഴ്‌സ് ലക്ഷ്യയുടെ സ്ട്രാർട്ട ജിക് അഡ്വസൈർ ആയി അർജുൻ മോഹൻ ചുമതലയേറ്റു. വിജയകരമായി പന്ത്രണ്ട് വർഷങ്ങൾ പൂർത്തിയാക്കുന്ന വേളയിലാണ് 70 ,000 ൽ അധികം വിദ്യാർത്ഥികൾക്ക് കരിയർ ഉയർച്ചക്ക് മാർഗ്ഗനിർദ്ദേശം നൽകിയിട്ടുള്ള അപ്ഗ്രേഡിന്റെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറും, ബൈജൂസ് ലേർണിംഗിന്റെ ചീഫ് ബിസിനസ് ഓഫീസറും ആയിരുന്ന അർജുൻ മോഹൻ ലക്ഷ്യക്കൊപ്പം ചേരുന്നത്.
നിരവധി എഡ്- ടെക് കമ്പനികളിൽ സ്ട്രാറ്റജിക് അഡ്വൈസർ അയി പ്രവർത്തന പരിചയം ഉള്ള അർജുൻ മോഹൻ ലക്ഷ്യക്ക് ഒരു മുതൽക്കൂട്ടായിരിക്കുമെന്ന് ലക്ഷ്യ മാനേജിംഗ് ഡയറക്ടർ ഓർവെൽ ലയണൽ പറഞ്ഞു. എറണാകുളം ചാക്കോളാസ് പാവലിയോണിൽ നടന്ന എംപ്ലോയീ ഫെലിസിറ്റേഷൻ പരിപാടിയായ 'ലാ മെറ്റ'യിൽ വെച്ച് ഓർവെൽ ലയണൽ അർജുൻ മോഹനെ ലക്ഷ്യയിലേക്ക് സ്വാഗതം ചെയ്തു.
ലക്ഷ്യയുടെ വിജയയാത്രയിൽ പങ്കാളികളായ ജീവനക്കാരെ അനുമോദിക്കാൻ സംഘടിപ്പിച്ച ചടങ്ങിൽ ജീവനക്കാരും അവരുടെ കുടുംബാംഗങ്ങളും ഉൾപ്പെടെ 800 ഓളം ആളുകൾ പങ്കെടുത്തു. ഈ വിജയയാത്രയിൽ ആയിരം ദിവസങ്ങൾ ലക്ഷ്യയിൽ പൂർത്തിയാക്കിയ ജീവനക്കാരെ ആദരിക്കുകയും, പ്രവർത്തന മികവ് തെളിയിച്ച ജീവനക്കാരെ അനുമോദിക്കുകയും ചെയ്തു.
കഴിഞ്ഞ അക്കാഡമിക് വർഷം 7,500 പുതിയ അഡ്മിഷൻസ് കേരളത്തിലും 1000 അഡ്മിഷൻസ് യു.എ.ഇ യിലും ലക്ഷ്യക്ക് സ്വന്തമാക്കാൻ സാധിച്ചു. ഈ വർഷം കോമേഴ്‌സ് എഡ്യൂക്കേഷന്റെ പുതിയ മുഖം ആണ് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോമേഴ്‌സ്, ലക്ഷ്യ വാർത്തെടുക്കുന്നത്. വരുന്ന വർഷം ഒരു പാൻ ഇന്ത്യൻ എക്സ്പാൻഷന് ഒരുങ്ങുകയാണ് ലക്ഷ്യയുടെ പദ്ധതിയെന്ന് ഓർവെൽ ലയണൽ പറഞ്ഞു.
ബാംഗ്ലൂർ, ചെന്നൈ, മുംബൈ, ഹൈദരാബാദ്, ഡൽഹി എന്നീ 5 മെട്രോ നഗരങ്ങളിൽ ലക്ഷ്യയുടെ കോച്ചിങ് ഇൻസ്റ്റിറ്റ്യൂട്ട് ഉടൻ ആരംഭിക്കും. ഇപ്പോൾ ദുബായിൽ ലക്ഷ്യ പ്രവർത്തിക്കുന്നുണ്ട്. സൗദി, ഒമാൻ, ഖത്തർ എന്നീ സ്ഥലങ്ങളിൽ പുതിയ ബ്രാഞ്ചുകൾ ഉടൻ ആരംഭിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.