നുറുക്കരിയുടെ കയറ്റുമതിക്ക് നിരോധനം; ബസുമതി ഒഴികെയുള്ളവക്ക് 20% കയറ്റുമതി ചുങ്കം

ന്യൂഡൽഹി: രാജ്യത്ത് നുറുക്കരിയുടെ കയറ്റുമതിക്ക് ഇന്ന് മുതൽ നിരോധനം. ബസുമതി ഒഴികെയുള്ള അരികൾക്ക് 20 ശതമാനം കയറ്റുമതി ചുങ്കം ഏർപ്പെടുത്താനും തീരുമാനിച്ചിട്ടുണ്ട്. കയറ്റുമതി ചുങ്കം ഇന്ന് മുതൽ പ്രാബല്യത്തിൽവരും. നേരത്തെ, കരാറിലേർപ്പെട്ട കച്ചവടക്കാർക്കും കൃഷിക്കാർക്കും സെപ്റ്റംബർ 15 വരെ കയറ്റുമതിക്ക് ഇളവുണ്ട്.

ഭക്ഷ്യക്ഷാമവും വിലക്കയറ്റവും നേരിടുന്ന സാഹചര്യത്തിലാണ് നിരോധനം ഏർപ്പെടുത്തിയത്. ബംഗ്ലാദേശ് അരിയുടെ ഇറക്കുമതി ചുങ്കം കുറച്ചതും ആഭ്യന്തര വിപണിയിൽ അരി അടക്കം ഭക്ഷ്യധാന്യങ്ങളുടെ ദൗർലഭ്യം നേരിടാനുള്ള സാധ്യതയും കണക്കിലെടുത്താണ് കേന്ദ്ര സർക്കാർ നടപടി.

കയറ്റുമതി ചുങ്കം ഏർപ്പെടുത്തിയത് വഴി രാജ്യത്ത് നിന്നുള്ള കയറ്റുമതി കുറക്കാനും വിപണിയിൽ കൂടുതല്യ ഭക്ഷ്യധാന്യ ലഭ്യത ഉറപ്പുവരുത്താനുമാണ് തീരുമാനം. നേരത്തെ, ഗോതമ്പ് മാവിന്‍റെ കയറ്റുമതി സർക്കാർ നിരോധിച്ചിരുന്നു. 

Tags:    
News Summary - Ban on Export of Crumbs; 20% export duty on other than Basmati

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.