രണ്ടു ദിവസം ബാങ്ക് പണിമുടക്ക്

കൊച്ചി: പൊതുമേഖല ബാങ്കുകളുടെ സ്വകാര്യവത്​കരണത്തിനെതിരെ ദേശവ്യാപകമായി ജീവനക്കാർ പണിമുടക്കുമെന്ന് ഒാൾ ഇന്ത്യ നാഷനലൈസ്ഡ് ബാങ്ക് ഓഫിസേഴ്സ് ഫെഡറേഷൻ (എ.ഐ.എൻ.ബി.ഒ.എഫ്) ഭാരവാഹികൾ അറിയിച്ചു. ഈ മാസം 15, 16, തീയതികളിലാണ് പണിമുടക്ക്.

പൊതുമേഖല ബാങ്കുകളിലെ നിക്ഷേപത്തിൽ 60 ശതമാനവും സാധാരണ ജനങ്ങളുടേതാണ്. എന്നാൽ, വായ്പ നൽകുന്നത് ഏറെയും വൻകിടക്കാർക്കാണ്. 27 ബാങ്കുകളുണ്ടായിരുന്നത് ഇപ്പോൾ 12 ആയി ചുരുക്കി. ബാങ്കുകൾ വിൽപനക്ക് വെച്ചിരിക്കുകയാണ്.

പൊതുമേഖല ബാങ്കുകളുടെ പ്രാധാന്യത്തെക്കുറിച്ച് ബോധവത്​കരിക്കാൻ പ്രചാരണ പരിപാടികൾ നടത്തുമെന്ന്​ ജനറൽ സെക്രട്ടറി പി. മനോഹരൻ, ഭാരവാഹികളായ വിവേക്, ജോർജ് ജോസഫ്, ബിജു സോളമൻ, ഫ്രാൻസിസ് എന്നിവർ വാർത്തസമ്മേളനത്തിൽ പറഞ്ഞു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.