representational image

സ്വർണം, വെള്ളി അടിസ്ഥാന ഇറക്കുമതിവില കുറച്ചു

കൊച്ചി: സ്വർണം, വെള്ളി എന്നിവയുടെ ഇറക്കുമതിത്തീരുവ രണ്ടാഴ്​ചതോറും പുതുക്കുന്നതി​െൻറ ഭാഗമായി അടിസ്ഥാന ഇറക്കുമതിവില കുറച്ചു. വിദേശ വിപണിയിൽ വില ഇടിഞ്ഞതാണ്​ കാരണം. കേന്ദ്ര വിജ്ഞാപന പ്രകാരം ജൂലൈ ഒന്നുമുതൽ ഇറക്കുമതി ചെയ്ത സ്വർണത്തി​െൻറ താരിഫ് മൂല്യം 10 ഗ്രാമിന് 566 ഡോളറും വെള്ളി കിലോക്ക്​ 836 ഡോളറുമാണ്.

ജൂൺ 30 വരെ സ്വർണം 10 ഗ്രാമിന് 601 ഡോളറും വെള്ളി കിലോക്ക്​ 893 ഡോളറുമായിരുന്നു ഇറക്കുമതിത്തീരുവയടക്കം വില.

ഇന്ത്യയിലെ സ്വർണവിലയിൽ 7.5 ശതമാനം ഇറക്കുമതിത്തീരുവയും മൂന്നുശതമാനം ജി.എസ്​.ടിയുമാണ്​. അടിസ്ഥാന സൗകര്യ വികസന സെസ്, കാർഷിക സെസ് എന്നിവയുൾപ്പെടെ 13.74 ശതമാനമാണ്​ ആകെ നികുതി. അന്താരാഷ്​ട്ര സ്വർണവില വ്യാഴാഴ്​ച ഔൺസിന് 1,777.11 ഡോളറിലെത്തി. ഡോളർ വിനിമയ നിരക്ക് 74.38 രൂപയും.

എല്ലാ ദിവസത്തെയും അന്താരാഷ്​ട്ര വിലയും ഇന്ത്യൻ രൂപയുടെ വിനിമയനിരക്കും കണക്കാക്കി വില നിശ്ചയിക്കുന്നതിനാൽ ആഭ്യന്തര സ്വർണവിലയിൽ കാര്യമായ വ്യത്യാസം വരാൻ സാധ്യത കുറവാണ്. വ്യാഴാഴ്​ച സ്വർണം ഗ്രാമിന്​ 25 രൂപ കൂടി 4400 രൂപയായി. പവൻ വില 35,200 രൂപയും.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.