ന്യൂഡൽഹി: ഉപഭോക്ത്കാര്യ വകുപ്പിെൻറ കീഴിലായിരുന്ന ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ്സ് (BIS) വാണിജ്യ വ്യവസായ മന്ത്രാലയത്തിലേക്ക് മാറ്റുമെന്ന് റിപ്പോർട്ട്
ഉൽപന്നങ്ങളുടെ ഗുണനിലവാരം പരിശോധിക്കുന്നതിനും, ഉൽപ്പന്നങ്ങൾ ഇറക്കുമതി, കയറ്റുമതി ചെയ്യപ്പെടുന്നതിനുമുള്ള മാനദണ്ഡങ്ങൾ
വാണിജ്യ വകുപ്പിലൂടെയാണ് രൂപപ്പെടുന്നതിനാലാണ് വകുപ്പ് മാറ്റം.
രാം വിലാസ് പാസ്വാൻ ഉപഭോക്ത കാര്യ വകുപ്പ് കൈകാര്യം ചെയ്തിരുന്ന സമയത്ത് വകുപ്പ് മാറ്റാൻ സമ്മതിച്ചിരുന്നില്ല.പൊതു ഉപഭോക്താക്കളുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പരിശോധിക്കുന്നത് ഉപഭോക്തകാര്യ വകുപ്പായതിനാൽ വകുപ്പ് മാറ്ററ്റൊരു മന്ത്രാലയത്തിന് കീഴിലാക്കുന്നതിനെ എതിർത്തിരുന്നു.
രാം വില്വാസ് പാസ്വാെൻറ മരണത്തെ തുടർന്ന് രണ്ടു വകുപ്പുകളും ഇപ്പോൾ കൈകാര്യം ചെയ്യുന്നത് വാണിജ്യ മന്ത്രി പീയുഷ് ഗോയലാണ് ഇതിനാൽ കാര്യങ്ങൾ എളുപ്പമാവുകയായിരുന്നു. കേരളത്തിലെ സ്വർണ വ്യാപാര മേഖലയും മാറ്റത്തെ സ്വാഗതം ചെയ്യുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.