ഇന്ത്യയിൽ നിർമ്മാണ യൂണിറ്റ് സ്ഥാപിക്കാനുള്ള പദ്ധതി ഉപേക്ഷിച്ച്​ യുഎസ് വിമാനക്കമ്പനി ബോയിങ്​

ബെംഗളൂരു: യുഎസ് ഏറോസ്​പേസ്​ ഭീമനായ ബോയിങ്,​ ഇന്ത്യയുടെ ഏറോസ്‌പേസ് ഹബിൽ നിർമ്മാണ യൂണിറ്റ് സ്ഥാപിക്കാനുള്ള പദ്ധതികൾ ഉപേക്ഷിച്ചു. മുഖ്യമന്ത്രി ബി.എസ് യെദ്യൂരപ്പയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സംസ്ഥാന ഉന്നതതല ക്ലിയറന്‍സ് കമ്മിറ്റി യോഗം ബോയിങ്ങി​െൻറ അഭ്യര്‍ത്ഥന അംഗീകരിച്ചു. അതേസമയം, ഗവേഷണത്തിനും വികസനത്തിനുമായി ബെംഗളൂരുവിലെ മുഴുവൻ സൗകര്യവും മാറ്റാനാണ്​ കമ്പനി ഉദ്ദേശിക്കുന്നത്​.

കോവിഡ് മഹാമാരി മൂലം മന്ദഗതിയിലുള്ള ആവശ്യം കണക്കിലെടുത്ത് ബെംഗളൂരുവില്‍ നിര്‍മാണ പദ്ധതികള്‍ തുടരേണ്ടതില്ലെന്ന് കമ്പനി തീരുമാനിക്കുകയായിരുന്നു. 1,150 കോടി മുതല്‍മുടക്കില്‍ അന്താരാഷ്ട്ര വിമാനത്താവളത്തിനടുത്തുള്ള എയ്റോസ്പേസ് പാര്‍ക്കില്‍ 36 ഏക്കര്‍ സ്ഥലത്ത് എഞ്ചിനീയറിങ്​, ഉല്‍പ്പന്ന വികസന കേന്ദ്രം സ്ഥാപിക്കാനുള്ള ബോയിങ്ങി​െൻറ പദ്ധതിക്ക് രണ്ട് വര്‍ഷം മുമ്പ് സംസ്ഥാന സര്‍ക്കാര്‍ അംഗീകാരം നല്‍കിയിരുന്നു. യു.എസിലെ പദ്ധതിക്ക് ശേഷം തങ്ങളുടെ രണ്ടാമത്തെ വലിയ കേന്ദ്രമായി ബെംഗളൂരു പദ്ധതി ആരംഭിക്കുമെന്ന് കമ്പനി വ്യക്തമാക്കിയിരുന്നു. 13,341 തൊഴിലവസരങ്ങളുള്ള 26,659 കോടി മുതല്‍ മുടക്കുള്ള അഞ്ച് പ്രോജക്ടുകളാണ് കമ്മിറ്റി അംഗീകരിച്ചിരുന്നത്.

Tags:    
News Summary - Boeing drops manufacturing plans in Bengaluru

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.