ദുബൈ: കാഷ് ആൻഡ് വാല്യൂബ്ൾസ് മാനേജ്മെന്റ്, ഡിജിറ്റൽ റീട്ടെയിൽ സൊലുഷൻസ്, എ.ടി.എം മാനേജ്ഡ് സർവിസസ് തുടങ്ങിയ മേഖലയിലെ പ്രമുഖ സേവന ദാതാക്കളായ ബ്രിങ്ക്സ് ഇൻകോർപറേറ്റഡുമായുള്ള പങ്കാളിത്ത കരാർ മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ് വിപുലീകരിക്കുന്നു.
ബ്രിങ്ക്സിന്റെ കാഷ് മാനേജ്മെന്റ് സംവിധാനം ദുബൈയിലെ മലബാർ ഗോൾഡിന്റെ റീട്ടെയിൽ സ്റ്റോറുകളിൽ ഉപയോഗിക്കുന്നതിനും ആഗോള തലത്തിൽ പ്രെഷ്യസ് മെറ്റൽ സ്റ്റോറേജ് സൗകര്യം പ്രയോജനപ്പെടുത്തുന്നതിനുമായാണ് കരാർ ഒപ്പുവെച്ചത്. വർഷങ്ങളായി ബ്രിങ്ക്സ് ഗ്ലോബൽ സർവിസസ് മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സിന്റെ എക്സ്ക്ലൂസിവ് ലോജിസ്റ്റിക് പാർട്ണറായി പ്രവർത്തിച്ചു വരുകയാണ്.
യു.എ.ഇയിലെ റീട്ടെയിൽ സ്റ്റോറുകളിലുടനീളമുള്ള കാഷ് മാനേജ്മെന്റ് സേവനങ്ങൾ കൂടുതൽ മെച്ചപ്പെടുത്തുന്നതിലൂടെയും ആഗോളതലത്തിലുള്ള പ്രെഷ്യസ് മെറ്റൽ സ്റ്റോറേജ് സൗകര്യം പ്രയോജനപ്പെടുത്തുന്നതിലൂടെയും റീട്ടെയിൽ മേഖലയിലെ കാര്യക്ഷമത മെച്ചപ്പെടുത്താൻ സാധിക്കുമെന്നും അതു മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സിനെ ആഗോള വളർച്ചയിലേക്ക് സഹായിക്കുമെന്നും ഇന്റർനാഷനൽ ഓപറേഷൻസ് എം.ഡി ഷംലാൽ അഹമ്മദ് അഭിപ്രായപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.