ന്യൂഡൽഹി: നാഷനൽ സ്റ്റോക്ക് എക്സ്ചേഞ്ച് (എൻ.എസ്.ഇ) ക്രമക്കേട് കേസിൽ മുൻ മാനേജിങ് ഡയറക്ടറും ചീഫ് എക്സിക്യൂട്ടിവ് ഓഫിസറുമായ ചിത്ര രാമകൃഷ്ണയെ സി.ബി.ഐ അറസ്റ്റ് ചെയ്തു. ഞായറാഴ്ച ഡൽഹിയിൽവെച്ചായിരുന്നു അറസ്റ്റ്. ചിത്രയെ വൈദ്യ പരിശോധനക്കുശേഷം സി.ബി.ഐ ആസ്ഥാനത്തെ ലോക്കപ്പിലടച്ചു. ഇവരുടെ മുൻകൂർ ജാമ്യഹരജി ശനിയാഴ്ച പ്രത്യേക സി.ബി.ഐ കോടതി തള്ളിയിരുന്നു.
മുൻ ഗ്രൂപ് ഓപറേറ്റിങ് ഓഫിസറും ചിത്രയുടെ ഉപദേശകനുമായ ആനന്ദ് സുബ്രഹ്മണ്യനെ ഫെബ്രുവരി 25ന് സി.ബി.ഐ അറസ്റ്റ് ചെയ്തിരുന്നു. മൂന്നു ദിവസത്തോളം സി.ബി.ഐ ചോദ്യംചെയ്തെങ്കിലും കൃത്യമായ മറുപടി നൽകിയിരുന്നില്ല. മുംബൈയിലും ചെന്നൈയിലും വിവിധ സ്ഥലങ്ങളിൽ ആദായ നികുതി വകുപ്പ് റെയ്ഡ് നടത്തിയിരുന്നു.
എൻ.എസ്.ഇയിലെ കോ ലൊക്കേഷൻ സൗകര്യം ഉപയോഗിച്ച് ഒരു ബ്രോക്കർക്ക് മുൻഗണന നൽകിയെന്ന കേസിൽ 2018ലാണ് അന്വേഷണം ആരംഭിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.