കൊക്കക്കോള വൻ സാമ്പത്തിക പ്രതിസന്ധിയിൽ; ആയിരക്കണക്കിന്​ ജീവനക്കാരെ പിരിച്ചുവിടും

ന്യൂയോര്‍ക്ക്: കോവിഡ് മഹാമാരിയെ തുടർന്ന്​ വില്‍പ്പന ഗണ്യമായി കുറഞ്ഞതോടെ കൊക്കക്കോള കമ്പനി വൻ സാമ്പത്തിക പ്രതിസന്ധിയിൽ. ആയിരക്കണക്കിന് ജീവനക്കാരെ കമ്പനി പിരിച്ചുവിടാന്‍ ആലോചിക്കുന്നതായാണ്​ റിപ്പോർട്ടുകൾ. ബിസിനസ് യൂണിറ്റുകളുടെ എണ്ണവും കുറക്കാൻ കൊക്കക്കോള തീരുമാനിച്ചിട്ടുണ്ട്​.

തൊഴിലാളികൾക്ക്​ സ്വമേധയാ ഒഴിഞ്ഞുപോകാനുള്ള അവസരം കമ്പനി നൽകും. അതി​െൻറ ഭാഗമായി അമേരിക്ക, കാനഡ, പോര്‍ട്ടോ റിക്കോ എന്നിവിടങ്ങളിലെ നാലായിരം പേര്‍ക്കായിരിക്കും ബയ്ഔട്ട് ഓഫര്‍ നല്‍കുക. പിന്നാലെ മറ്റ് രാജ്യങ്ങളിലും ഇതേ നടപടി സ്വീകരിക്കും. എത്രയധികം പേർ ബയ്​ഒൗട്ട്​ ഒാഫർ സ്വീകരിക്കുന്നുവോ.. അത്രയും പിരിച്ചുവിടപ്പെടുന്നവരുടെ എണ്ണം കുറയും.

മൊത്തം എത്രപേർക്ക്​ ജോലികൾ നഷ്​ടപ്പെടുമെന്ന്​ കമ്പനി പുറത്തുവിട്ടിട്ടില്ല. അതേസമയം, പിരിച്ചുവിടുന്നതിലൂടെ ആഗോളതലത്തിൽ തങ്ങളുടെ തൊഴിലാളികൾക്ക്​ നൽകേണ്ടിവരുന്ന ​നഷ്​ടപരിഹാരം 350 ദശലക്ഷം ഡോളർ മുതൽ 550 ദശലക്ഷം ഡോളർ വരെയാകാമെന്ന്​ കൊക്ക​ക്കോള അറിയിച്ചു.

2019 ഡിസംബര്‍ 31 ലെ കണക്ക് പ്രകാരം കമ്പനിയില്‍ ജോലി ചെയ്തത് ആകെ 86200 ജീവനക്കാരാണ്. ഇതില്‍ 10100 പേരും അമേരിക്കയിലാണ് ജോലി ചെയ്തത്. നിലവില്‍ കമ്പനിക്ക് ലോകമാകെ 17 ഓപ്പറേറ്റിങ് യൂണിറ്റുകളാണ് ഉള്ളത്. ഇത് ഒമ്പതാക്കി കുറയ്ക്കാനും പദ്ധതിയുണ്ട്​.

Tags:    
News Summary - Coca-Cola to cut thousands of jobs

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.