വാണിജ്യാവശ്യത്തിനുള്ള പാചകവാതകവില 100 രൂപ കുറച്ചു

ന്യൂഡൽഹി: വാണിജ്യാവശ്യത്തിനുള്ള പാചകവാതക വിലയിൽ 100 രൂപ കുറവ് വരുത്തി. റസ്റ്റാറന്റുകളിലും മറ്റും ഉപയോഗിക്കുന്ന 19 കിലോയുടെ പാചകവാതക സിലിണ്ടറിന് ഡൽഹിയിൽ 1680 രൂപയാണ് പുതിയ വില. അതേസമയം, വിമാന ഇന്ധന വിലയിൽ 8.5 ശതമാനം വർധന വരുത്തി. ഒരു മാസത്തിനിടെ രണ്ടാം തവണയാണ് വില വർധിപ്പിക്കുന്നത്.

ഡൽഹിയിൽ വിമാന ഇന്ധന വില കിലോ ലിറ്ററിന് 7728.38 രൂപ വർധിച്ച് 98,508.26 രൂപയായി. നാലു മാസത്തെ ഇടിവിനൊടുവിൽ അന്താരാഷ്ട്ര വില വർധിച്ചതാണ് ഇന്ത്യയിലും വിമാന ഇന്ധന വില കൂടാനിടയാക്കിയത്. ജൂലൈ ഒന്നിന് കിലോ ലിറ്ററിന് 1476.79 രൂപ വർധിപ്പിച്ചിരുന്നു. അതിനുമുമ്പ് നിരക്കിൽ നാലു തവണ കുറവ് വരുത്തിയിരുന്നു. 

Tags:    
News Summary - Commercial cooking gas price reduced by Rs

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.