നാളെ മുതൽ പാചകവാതക വില കുറയും

ന്യൂഡൽഹി: ഗാർഹിക പാചകവാതക സിലിണ്ടറുകളുടെ വിലയിൽ നേരിയ കുറവ്​. ഏപ്രിൽ ഒന്ന്​ മുതലാണ്​ വിലക്കുറവ്​ നിലവിൽ വരിക. സിലിണ്ടറൊന്നിന്​ 10 രൂപ കുറക്കുമെന്നാണ്​ പൊതുമേഖല എണ്ണ കമ്പനിയായ ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ അറിയിച്ചിരിക്കുന്നത്​.

ഡൽഹിയിൽ എൽ.പി.ജി സിലിണ്ടറിന്​ 819 രൂപയാണ്​ വില. ജനുവരിയിൽ 694 രൂപയായിരുന്നു സിലിണ്ടറിന്‍റെ വില ഫെബ്രുവരിയിൽ ഇത്​ 719 രൂപയാക്കി വർധിപ്പിച്ചു. ഫെബ്രുവരി 15ന്​ ഇത്​ 769 രൂപയും 25ന്​ 794 രൂപയാക്കിയും കൂട്ടി. മാർച്ചിൽ 819 രൂപയായും എണ്ണ കമ്പനികൾ വില കൂട്ടി.

തെരഞ്ഞെടുപ്പ്​ നടക്കുന്ന പശ്​ചാത്തലത്തിൽ എണ്ണകമ്പനികൾ പെട്രോൾ-ഡീസൽ വിലയിലും നേരിയ കുറവ്​ വരുത്തിയിരുന്നു. ഇതിന്​ പിന്നാലെ പാചകവാതക വിലയും കുറക്കുമെന്ന സൂചന എണ്ണ കമ്പനികൾ നൽകിയിരുന്നു.

Tags:    
News Summary - Domestic LPG to be cheaper by ₹10 per cylinder from April 1

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.