കുവൈത്ത് സിറ്റി: രുചി വൈവിധ്യങ്ങൾകൊണ്ട് ചായയിൽ വ്യതസ്തത തീർത്ത് ആസ്വാദകരിൽ ഇടം പിടിച്ച ദുബൈ ദുബൈ കറക് മക്കാനി ഹവല്ലിയിൽ പുതിയ ബ്രാബ് തുറന്നു. ഹവല്ലിയിൽ പുതുതായി ആരംഭിച്ച ലുലു ഹൈപ്പർ മാർക്കറ്റ് ബിൽഡിങ്ങിലാണ് പുതിയ ബ്രാഞ്ച്. ലുലു ഗ്രൂപ് ചെയർമാനും മാനേജിങ് ഡയറക്ടറുമായ എം.എ. യൂസഫലി ഉദ്ഘാടനം ചെയ്തു. എ.എം ഗ്രൂപ് ചെയർമാൻ ആബിദ് മുളയങ്കാവ്, സ്പോൺസർ ഫഹദ് മിഷ്കിസ് സാലിഹ് അൽ റഷീദി, ഡയറക്ടർ മുഹമ്മദ് കുഞ്ഞി, ദുബൈ ദുബൈ കറക് മക്കാനി മാനേജിങ് ഡയറക്ടർ ഹിജാസ്, സയിദ് ഹബീബ് കോയ തങ്ങൾ, അബ്ദുല്ല അൽ അൻസി, ദറാർ അൽ മുല്ല, മുബാറക് അൽ റാഷിദ്, ലുലു ഫിനാൻഷ്യൽ ഹോൾഡിങ്സ് മാനേജിങ് ഡയറക്ടർ അദീബ് അഹമ്മദ് എന്നിവർ സന്നിഹിതരായിരുന്നു. കുവൈത്തിൽ ദുബൈ ദുബൈ കറക് മക്കാനിയുടെ എട്ടാമത്തെ ബ്രാഞ്ചാണിത്.
കുവൈത്തിലും ജി.സി.സിയിലുമായി 11 ഔട്ട്ലെറ്റുകൾ ദുബൈ ദുബൈ കറക് മക്കാനിക്കുണ്ട്. ഉപഭോക്താക്കൾ നൽകുന്ന പൂർണ പിന്തുണയാണ് പുതിയ ബ്രാഞ്ചുകൾ തുറക്കാൻ പ്രേരിപ്പിക്കുന്നതെന്നും വരും വർഷങ്ങളിൽ കൂടുതൽ ഇടങ്ങളിൽ ബ്രാഞ്ചുകൾ ആരംഭിക്കുമെന്നും മാനേജ്മെന്റ് അറിയിച്ചു. മുഴുസമയം പ്രവർത്തിക്കുന്ന കറക് മക്കാനിയിൽ സ്വന്തം സ്പെഷലൈസ്ഡ് മസാലകൾ മാത്രമാണ് ഉപയോഗിക്കുന്നത്. ആരോഗ്യത്തിന് ഹാനികരമാകാതെ ഇവ ആസ്വാദ്യകരമായ രുചി സമ്മാനിക്കുന്നു.
കറക് ടി, കറക് വാനില, കറക് ചോക്ലറ്റ്, സിന്നമൻ ടി, റോസ് വാട്ടർ ടീ, കറക് കോൺഫ്ലേക്, കറക് ബിസ്കറ്റ്, കറക് സഫ്രാൻ, കറക് കാർഡമൻ, കറക് ജിൻജർ തുടങ്ങി ചായയിൽ വൈവിധ്യങ്ങൾ ഏറെ ഇവിടെ ലഭ്യമാണ്. കറക് കോൾഡ് ടീ, കറക് കോൾഡ് കോഫി എന്നിവ വ്യത്യസ്ത രുചിയിൽ ദുബൈ ദുബൈ കറക് മക്കാനിയുടെ എല്ലാ ബ്രാഞ്ചുകളിലും ലഭ്യമാണ്.
ഇതിനൊപ്പം എണ്ണക്കടികൾ, ജ്യൂസുകൾ, ഷവർമ, സാൻവിച്ച്, ബർഗർ, ക്ലബ് സാൻവിച്ച്, ദം ചിക്കൻ ബിരിയാണി തുടങ്ങി വ്യത്യസ്ത രുചികളും കൂട്ടിനുണ്ട്. വിശാലമായ സ്ഥലസൗകര്യങ്ങളും അനുഭവ സമ്പന്നരായ സ്റ്റാഫും കറക് മക്കാനിയുടെ പ്രത്യേകതയാണ്. ദുബൈ ദുബൈ കറക് മക്കാനിയുടെ പ്രായോജകരായ എ.എം ഗ്രൂപ്പിന് ഐ ബ്ലാക്ക്, എക്കോ ലൈറ്റ്, ടീം, എന്ന എലക്ടോണിക്ക് ബ്രാൻസ്ഡ്കൾ, ലിബർട്ടി ഫൂട് വെയർ, വൈൽഡ് ക്രാഫ്റ്റ് ലഗേജ്, ക്ലീൻകാർട്ട് മൊബൈൽ കാർ വാഷ്, ഇ.യു കൺസ്ട്രക്ഷൻ എന്നീ സംരംഭങ്ങളുമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.