കൊച്ചി: ഐസ്ക്രീം ഉത്പാദനരംഗത്തെ പ്രമുഖനായ ജോസഫ് എം. കടമ്പുകാട്ടിലിന്റെ നേതൃത്വത്തിൽ ആരംഭിക്കുന്ന മെർസിലിസ് ഐസ്ക്രീമിന്റെ ബ്രാൻഡ് അംബാസിഡറായി പ്രമുഖതാരം ദുൽഖർ സൽമാൻ കരാർ ഒപ്പുവെച്ചു. മെർസിലിസ് ഐസ്ക്രീം ചെയർമാൻ ജോസഫ് എം. കടമ്പുകാട്ടിൽ, പുഷ് 360 സി.എം.ഡി വി.എ. ശ്രീകുമാർ തുടങ്ങിയവരുടെ സാന്നിധ്യത്തിലായിരുന്നു ചടങ്ങ്.
ദുൽഖറിന്റെ കലർപ്പില്ലാത്ത ജനകീയതയും സ്വാഭാവികമായ അഭിനയസിദ്ധിയും കളങ്കമില്ലാത്ത സ്വഭാവഗുണങ്ങളും അദ്ദേഹം പുലർത്തുന്ന ആരോഗ്യരീതികളുമെല്ലാം മെർസിലിസ് പിന്തുടരുന്ന മൂല്യങ്ങളുമായി ഒത്തുചേർന്നു പോകുന്നതാണെന്ന് ജോസഫ് എം. കടമ്പുകാട്ടിൽ കൂട്ടിച്ചേർത്തു. നാച്വറൽ ഫ്രൂട്ട്പൾപ്പ് ഉപയോഗിച്ചുകൊണ്ടുള്ള ഹെൽത്തി ഐസ്ക്രീം പുറത്തിറക്കാനായുള്ള മെർസിലിസിന്റെ പ്രതിബദ്ധതയെ അഭിനന്ദിക്കുന്നുവെന്ന് ദുൽഖർ പറഞ്ഞു.
പ്രകൃതിദത്ത ഐസ്ക്രീം ഉത്പാദനത്തിൽ വ്യക്തിമുദ്ര പതിപ്പിച്ച ജോസഫ്എം. കടമ്പുകാട്ടിൽ, നാച്വറലിനൊപ്പം ആരോഗ്യദായകവുമായ ഐസ്ക്രീം അവതരിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് മെർസിലിസ് ബ്രാൻഡുമായി എത്തുന്നത്. ഇതിനായി ദക്ഷിണേന്ത്യയിലെ ഏറ്റവുംവലിയ ഐസ്ക്രീം ഫാക്ടറിയാണ് മെർസിലിസ് സ്ഥാപിച്ചിരിക്കുന്നത്. രാജ്യത്ത് ഏറ്റവും കൂടുതൽ പാലുത്പാദനം നടക്കുന്ന തമിഴ്നാട്ടിലെ ധർമപുരിയിൽ സ്ഥാപിച്ചിരിക്കുന്ന ഫാക്ടറി, പ്രദേശത്തെ കർഷകരിൽനിന്ന് നേരിട്ട് പാൽ സ്വീകരിക്കുന്ന സംവിധാനത്തിലാണ് പ്രവർത്തിക്കുന്നത്.
ഉത്പാദനത്തിനാവശ്യമായ പഴങ്ങളും ധർമപുരിയിലെ കർഷകരിൽനിന്നു തന്നെയാണ് ശേഖരിക്കുന്നത്. നിറങ്ങളും രുചികളുമടക്കം മുഴുവൻ അസംസ്കൃത വസ്തുക്കളും പ്രകൃതിയിൽനിന്ന് നേരിട്ട് ശേഖരിച്ച് ഉപയോഗിക്കുന്ന മെർസിലിസ്, ഹെൽത്തി ഐസ്ക്രീം എന്ന പ്രഖ്യാപനവുമായാണ് വിപണിയിലെത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.