വാഷിങ്ടൺ: അതെ, ലോകത്തിലെ ഏറ്റവും വലിയ ധനികരിൽ രണ്ടാമനായ ബിൽ ഗേറ്റ്സിനെ മറികടക്കാൻ ടെസ്‌ലയുടെയും സ്പെയ്സ് എക്സിെൻറയും മേധാവി ഇലോൺ മസ്കിന് ഇനി ഒരുപാട് ദൂരം ബാക്കിയില്ല. 120 ബില്യണ്‍ ഡോളര്‍ ആസ്തിയുമായി ഇലോണ്‍ മസ്‌ക് ലോക കോടീശ്വര പട്ടികയില്‍ മൂന്നാമതെത്തിയിരിക്കുകയാണ്. ഫേസ്ബുക്ക് സ്ഥാപകന്‍ മാര്‍ക്ക് സുക്കര്‍ബര്‍ഗിനെയാണ് അദ്ദേഹം നിലവിൽ മറികടന്നിരിക്കുന്നത്.
ടെസ്‌ലയുടെ ഓഹരി വില കുതിച്ചതോടെയാണ് അദ്ദേഹത്തിെൻറ ആസ്തിയില്‍ ഗണ്യമായ വര്‍ധനവുണ്ടായത്. മോർഗൻ സ്റ്റാൻലിയുടെ ഒാവർവൈറ്റ് റേറ്റിങ്ങിെൻറ കരുത്തിൽ ടെസ്‌ലയുടെ ഓഹരികൾ 10 ശതമാനം ഉയർന്നതതോടെ ബുധനാഴ്ച മസ്ക്കിെൻറ ആസ്തി 10.2 ബില്യൺ ഡോളർ കൂടി വർധിച്ചിരുന്നു.
കാർ-റീട്ടെയിലിങ് ബിസിനസ്സിൽ നിന്ന് സോഫ്റ്റ്‌വെയർ, സർവീസ് പോലുള്ള ഒന്നിലധികം വരുമാന മാർഗങ്ങളിലേക്ക് കമ്പനി മാറുന്നതിെൻറ വക്കിലാണെന്ന് അനലിസ്റ്റ് ആദം ജോനാസ് പ്രവചിച്ചിരുന്നു. ഈ നീക്കം മസ്ക്കിെൻറ മൊത്തം ആസ്തി 120 ബില്യൺ ഡോളറാക്കി,
ലോകത്തിലെ 500 ധനികരുടെ റാങ്കിങ്ങായ ബ്ലൂംബെർഗ് ശതകോടീശ്വര സൂചികയിൽ ബിൽഗേറ്റ്റും ഇലോൺ മസ്കും തമ്മിലുള്ള വെത്യാസം 8 ബില്യൺ ഡോളർ മാത്രമാണ്. 2020ല്‍മാത്രം ഇലോണ്‍ മസ്കിെൻറ ആസ്തിയിലുണ്ടായ വര്‍ധന 82.1 ബില്യണ്‍ ഡോളറാണ്. ലോകത്തെ 500 കോടീശ്വരന്മാരുടെ ഇടയില്‍ ഏറ്റവും നേട്ടമുണ്ടാക്കിയ വ്യക്തിയും ഇദ്ദേഹം തന്നെ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.