ഉയർന്ന പി.എഫ് പെൻഷൻ: തൊഴിലുടമകൾക്ക് അഞ്ചുമാസം കൂടി അനുവദിച്ചു; ഇതുവരെ 17.49 ലക്ഷം അപേക്ഷകളാണ് ലഭിച്ചത്

ന്യൂഡൽഹി: സുപ്രീംകോടതി വിധിച്ച ഉയർന്ന പെൻഷനുവേണ്ടി അപേക്ഷിച്ച പി.എഫ് അംഗങ്ങളുടെ വേതന വിവരങ്ങളുംമറ്റും സമർപ്പിക്കാൻ തൊഴിലുടമകൾക്ക് അഞ്ചുമാസംകൂടി അനുവദിച്ചു. നേരത്തേ നാല് തവണ നീട്ടിനൽകിയ സമയം ഡിസംബർ 31ന് അവസാനിച്ചതോടെയാണ് മേയ് 31 വരെ നീട്ടിയത്.

2022 നവംബർ നാലിനാണ് പി.എഫ്. അംഗങ്ങൾക്ക് യഥാർഥ ശമ്പളത്തെ അടിസ്ഥാനമാക്കിയുള്ള ഉയർന്ന പെൻഷൻ നൽകാൻ സുപ്രീംകോടതി വിധിച്ചത്.  ഉയർന്ന പെൻഷനുവേണ്ടി 17.49 ലക്ഷം അപേക്ഷകളാണ് ഇതുവരെ ഇ.പി.എഫ്.ഒയിൽ ലഭിച്ചതെന്ന് തൊഴിൽ മന്ത്രാലയം അറിയിച്ചു. ഇതിൽ 3.6 ലക്ഷം അപേക്ഷകളിൽ തൊഴിലുടമകൾ വിവരം നൽകിയിട്ടില്ല. ഇതിനായി തൊഴിലാളികൾ ഓപ്ഷൻ നൽകിക്കഴിഞ്ഞാൽ പിന്നീട് തൊഴിലുടമയാണ് വേതനവിവരങ്ങളും മറ്റും സമർപ്പിക്കേണ്ടത്.  ഈ സാഹചര്യത്തിലാണ് സമയം നീട്ടിനൽകിയത്. സമയം നീട്ടി നൽകിയ സാഹചര്യത്തിൽ കൂടുതൽ തൊഴിലുടമകൾ ഈ അവസരം ഉപയോഗിക്കുമെന്ന പ്രതീക്ഷയിലാണ് അധികൃതർ. 

Tags:    
News Summary - EPFO extends deadline for employers to upload details of those opting higher pension

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.