ഇ.പി.എഫ്​ പലിശ 8.5 ശതമാനം തന്നെ; വരിക്കാർക്ക്​ രണ്ടുഘട്ടമായി നൽകും

ന്യൂഡൽഹി: 2019 -20 കാലയളവിൽ എംപ്ലോയീസ്​ ​പ്രൊവിഡൻറ്​ ഫണ്ട്​ വരിക്കാർക്ക്​ രണ്ടുഘട്ടമായായിരിക്കും പലിശ അനുവദിക്കുക. 8.5 ശതമാനം പലിശ നിരക്കിൽ മാറ്റംവരില്ലെന്നും ഓൺ​ൈലൻ മാധ്യമമായ ലൈവ്​ മിൻറ്​ റിപ്പോർട്ട്​ ചെയ്​തു. ആദ്യം 8.15 ശതമാനവും രണ്ടാംഘട്ടത്തിൽ 0.35 ശതമാനം പലിശ ഡിസംബറിലും നൽകും.

'പലിശ നിരക്കിൽ മാറ്റം വരുത്താൻ തീരുമാനിച്ചിട്ടില്ല. എന്നാൽ നിലവിലെ സാഹചര്യത്തിൽ രണ്ടുഘട്ടമായി പലിശ നൽകാൻ നിർബന്ധിതരായി. വിപണി മോശമായതിനെ തുടർന്ന്​ നിക്ഷേപങ്ങളിൽനിന്ന്​ വരുമാനം ലഭിച്ചില്ല, അതിനാലാണ്​ പുതിയ ഫോ​ർമൂല' -ഇ.പി.എഫ്​.ഒ സെൻട്രൽ ബോർഡ്​ ട്രസ്​റ്റി വിർജേഷ്​ ഉപാധ്യായ്​ അറിയിച്ചു.

കോവിഡ്​ 19ൻെറ വ്യാപനത്തെ തുടർന്ന്​ ഇ.പി.എഫിൻെറ നിക്ഷേപ പദ്ധതികളിൽനിന്ന്​ വരുമാനം ലഭിക്കാത്തതിനാൽ​ ആദായത്തിൽ ഇടിവ്​ വന്നിരുന്നു. 2019-20 സാമ്പത്തിക വർഷത്തിലെ പലിശനിരക്ക്​ 8.5 ശതമാനമായി കഴിഞ്ഞ മാർച്ചിലാണ്​ പ്രഖ്യാപിച്ചത്​. ഏഴുവർഷത്തെ ഏറ്റവും കുറഞ്ഞ പലിശ നിരക്കായിരുന്നു ഇത്​. ഇതിനുമുമ്പ്​ 2012-13 സാമ്പത്തിക വർഷത്തിൽ 8.5 ശതമാനമായിരുന്നു പലിശ നിരക്ക്​. 

Tags:    
News Summary - EPFO to pay 8.5 Percent interest in two instalments

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.