ന്യൂഡൽഹി: എംപ്ലോയീസ് സ്റ്റേറ്റ് ഇൻഷൂറൻസ് കോർപ്പറേഷന്‍റെ അധിക പണം ഓഹരി വിപണിയിൽ നിക്ഷേപിക്കുന്നു. പരമ്പരാഗതമായ സ്ഥിരനിക്ഷേപങ്ങൾക്കൊപ്പം മറ്റ് മാർഗങ്ങളും കോർപ്പറേഷൻ പരിഗണിക്കുന്നുവെന്നാണ് റിപ്പോർട്ട്. മ്യൂച്ചൽഫണ്ട്, കോർപ്പറേറ്റ് ബോണ്ട്, സ്വകാര്യ ബാങ്കുകളുടെ കോമേഴ്സ്യൽ പേപ്പറുകൾ, ഓഹരികൾ എന്നിവയിലെ നിക്ഷേപത്തിനാണ് കമ്പനി ഒരുങ്ങുന്നത്.
91,000 കോടിയുടെ അധിക ഫണ്ടാണ് കോർപ്പറേഷനുള്ളത്. നിലവിൽ ഈ പണം പൊതുമേഖല കമ്പനികളുടെ ബോണ്ടുകളിലും ബാങ്കുകളിലുമാണ് നിക്ഷേപിച്ചിട്ടുള്ളത്. പ്രതിമാസം 21,000 രൂപ വരുമാനമുള്ള ജീവനക്കാരുടെ വരുമാനത്തിൽ ഒരു വിഹിതമാണ് ഇ.എസ്.ഐ.സി ഈടാക്കുന്നത്.
ഇ.പി.എഫ്.ഒ പോലെ തൊഴിൽ മന്ത്രാലയത്തിന് കീഴിലാണ് ഇ.എസ്.ഐ.സിയും വരുന്നത്. കോർപ്പറേഷന്‍റെ ഫണ്ടിൽ 15,730 കോടി പ്രത്യേക നിക്ഷേപമായും 75,713.90 കോടി സ്ഥിര നിക്ഷേപമായുമാണ് നിലവിലുള്ളത്. ഇതിൽ നിന്ന് ഒരു ഭാഗം ഓഹരി വിപണിയിൽ നിക്ഷേപിക്കാനാണ് കോർപ്പറേഷൻ നീക്കം നടത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.