ലോക ബാങ്ക് മേധാവിയായി ഇന്ത്യൻ വംശജനെ നാമനിർദേശം ചെയ്ത് ബൈഡൻ

വാഷിങ്ടൺ: ലോകബാങ്കിനെ നയിക്കാൻ മുൻ മാസ്റ്റർകാർഡ് സി.ഇ.ഒ അജയ് ബൻഗയെ നാമനിർദേശം ചെയ്ത് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ. നിലവിലെ മേധാവി ഡേവിഡ് മാൽപാസ് നേരത്തെ വിരമിക്കാൻ തീരുമാനിച്ചതോടെയാണ് പുതിയ നാമനിർദേശം.

മാർച്ച് 29 വരെ നാമനിർദേശം സ്വീകരിക്കുന്ന പ്രക്രിയ നടക്കും. വനിതാ സ്ഥാനാർഥികളെ പ്രോത്സാഹിപ്പിക്കുമെന്ന് ബാങ്ക് പറഞ്ഞിട്ടുണ്ട്. സാധാരണ അമേരിക്കക്കാരാണ് ലോക ബാങ്ക് പ്രസിഡന്റ് സ്ഥാനം വഹിക്കുക. അതേസമയം അന്താരാഷ്ട്ര നാണ്യ നിധി മേധാവി ​യൂറോപ്യനുമായിരക്കും.

63 കാരനായ ബൻഗ ഇന്ത്യൻ അമേരിക്കനാണ്. നിലവിൽ ഓഹരി സ്ഥാപനമായ ജനറൽ അറ്റ്ലാന്റികിലെ വൈസ് ചെയർമാനാണ്.

2019ൽ ഡൊണാൾഡ് ട്രംപ് നാമനിർദേശം ചെയ്ത ഡേവിഡ് മാൽപാസിന്റെ കാലാവധി യഥാർഥത്തിൽ 2024നാണ് അവസാനിക്കുക. എന്നാൽ അദ്ദേഹം നേരത്തെ സ്ഥാനമൊഴിയുകയാണെന്ന് അറിയിച്ചതിനാലാണ് പുതിയ മേധാവിയെ കണ്ടെത്താനുള്ള ശ്രമമാരംഭിച്ചത്. 

Tags:    
News Summary - Ex-Mastercard CEO Ajay Banga Nominated By US President To Lead World Bank

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.