മനാമ: മാർക്കിന്റെ ആദ്യ ചെറിയ പ്രീമിയം എസ്.യു.വിയും ഇലക്ട്രിക് ലൈനപ്പിലെ ഏറ്റവും പുതിയ മോഡലുമായ EX30 വോൾവോ, ബഹ്റൈനിലെ വിതരണക്കാരായ മോട്ടോർസിറ്റി പുറത്തിറക്കി.
ബഹ്റൈൻ ഇൻഷുറൻസ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ ഗൾഫ് ഹോട്ടലിൽ നടന്ന ചടങ്ങിലാണ് ലോഞ്ച് നടന്നത്.
വോൾവോ റീജനൽ ബിസിനസ് മാനേജർ - മിഡിൽ ഈസ്റ്റ്, ജോൺ ഡഗ്ഗൻ, ഇബ്രാഹിം കെ. കാനൂ (ഇ.കെ.കെ) ഡയറക്ടർമാർമാരായ വലീദ് ഇബ്രാഹിം കാനൂ, ഖാലിദ് കാനൂ, ഇസ കാനൂ എന്നിവർ പങ്കെടുത്തു. ഇവർക്കുപുറമെ മാനേജ്മെന്റ് അംഗങ്ങളും ഓട്ടോമോട്ടീവ് വ്യവസായത്തിലെ പ്രാദേശിക, അന്തർദേശീയ സംഘടനകളിൽനിന്നുള്ള നിരവധി ശ്രദ്ധേയ വ്യക്തിത്വങ്ങളും സന്നിഹിതരായിരുന്നു.476 കി.മീറ്റർ ഇലക്ട്രിക് റേഞ്ചുള്ള EX30 ന് 3.6 സെക്കൻഡിനുള്ളിൽ 100 കി.മീറ്റർ/മണിക്കൂർ വരെ വേഗം കൈവരിക്കാൻ കഴിയും. 26 മിനിറ്റിനുള്ളിൽ പൂർണമായി ചാർജ് ചെയ്യാനും കഴിയും.
വോൾവോ ആപ്പ് വഴിയുള്ള കണക്ടിവിറ്റി, അഡാപ്റ്റീവ് ക്രൂയിസ് ഉൾപ്പെടുന്ന ഡ്രൈവർ പിന്തുണ, ഡിജിറ്റൽ കീ ആക്സസ്, ബിൽറ്റ്-ഇൻ ഗൂഗിൾ സേവനങ്ങൾ, ഹർമാൻ കാർഡൺ പ്രീമിയം സൗണ്ട് ബാർ, 12.3 ഇഞ്ച് ടച്ച് സ്ക്രീൻ എന്നിവയാണ് മറ്റ് സവിശേഷതകൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.