ഡോ. ​അ​ര​വി​ന്ദ്​ (സ്​​പെ​ഷ​ലി​സ്റ്റ്​ എ​ൻ​ഡോ​ക്രൈ​നോ​ള​ജി​സ്റ്റ്​- ആ​സ്റ്റ​ർ ക്ലി​നി​ക്​ അ​ൽ മു​ത്തീ​ന), ഡോ. ​ജോ​ൺ അ​ല​ക്സാ​ണ്ട​ർ (ക​ൺ​സ​ൽ​ട്ട​ന്‍റ്​ എ​ൻ​ഡോ​ക്രൈ​നോ​ള​ജി​സ്റ്റ്​- ആ​സ്റ്റ​ർ ഹോ​സ്പി​റ്റ​ൽ മ​ങ്കൂ​ൽ, ആ​സ്റ്റ​ർ ഡെ ​സ​ർ​ജ​റി സെ​ന്‍റ​ർ മ​ങ്കൂ​ൽ), ഡോ. ​കി​ങ്ങി​ണി ഭ​ദ്ര​ൻ (എ​ൻ​ഡോ​ക്രൈ​നോ​ള​ജി​സ്റ്റ്​- ആ​സ്റ്റ​ർ ഹോ​സ്പി​റ്റ​ൽ അ​ൽ ഖി​സൈ​സ്, ആ​സ്റ്റ​ർ ക്ലി​നി​ക്​ അ​ൽ ഖി​സൈ​സ്)

പ്രവാസിയും ​പ്രമേഹവും: അറിഞ്ഞിരിക്കാം ആരോഗ്യത്തോടെയിരിക്കാം


ഒ​രു പാ​ര​മ്പ​ര്യ രോ​ഗ​മാ​ണ് പ്ര​മേ​ഹം. അ​നാ​രോ​ഗ്യ​ക​ര​മാ​യ ജീ​വി​ത​ശൈ​ലി​യാ​ണ്​ രോ​ഗ​കാ​ര​ണ​ങ്ങ​ളി​ലൊ​ന്ന്. ഓ​രോ വ​ർ​ഷ​വും പ്ര​മേ​ഹ​ബാ​ധി​ത​രു​ടെ എ​ണ്ണം വ​ർ​ധി​ക്കു​ക​യാ​ണ്. എ​ൻ​ഡോ​ക്രൈ​നോ​ള​ജി​യും പ്ര​മേ​ഹ​വും ത​മ്മി​ലു​ള്ള ബ​ന്ധ​വും ശ്ര​ദ്ധി​ക്കേ​ണ്ട കാ​ര്യ​ങ്ങ​ളും അ​റി​ഞ്ഞി​രി​ക്കു​ന്ന​ത്​ രോ​ഗ​ത്തെ ത​ട​യാ​ൻ സ​ഹാ​യി​ക്കും​. എ​ൻ​ഡോ​ക്രൈ​ൻ സി​സ്റ്റ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട വൈ​ദ്യ​ശാ​സ്ത്ര​ത്തി​ന്‍റെ​യും ശ​രീ​ര​ശാ​സ്ത്ര​ത്തി​ന്‍റെ​യും ശാ​ഖ​യാ​ണ് എ​ൻ​ഡോ​ക്രൈ​നോ​ള​ജി. ക​ലോ​റി​യെ ഊ​ർ​ജ​മാ​ക്കാ​നു​ള്ള ശ​രീ​ര​ത്തി​ന്‍റെ ക​ഴി​വ്, എ​ല്ലു​ക​ളു​ടെ​യും ടി​ഷ്യൂ​ക​ളു​ടെ​യും വ​ള​ർ​ച്ച, ഹൃ​ദ​യ​മി​ടി​പ്പ് എ​ന്നി​വ​യെ എ​ൻ​ഡോ​ക്രൈ​ൻ സി​സ്റ്റം സ്വാ​ധീ​നി​ക്കു​ന്നു.

ഈ ​ഗ്ര​ന്ഥി​ക​ളി​ൽ ഒ​ന്നോ അ​തി​ല​ധി​ക​മോ ശ​രി​യാ​യി പ്ര​വ​ർ​ത്തി​ച്ചി​ല്ലെ​ങ്കി​ൽ, ഹോ​ർ​മോ​ൺ അ​സ​ന്തു​ലി​താ​വ​സ്ഥ​ക്ക് കാ​ര​ണ​മാ​കു​ക​യും എ​ൻ​ഡോ​ക്രൈ​ൻ ഡി​സോ​ഡ​റി​ലേ​ക്ക് ന​യി​ക്കു​ക​യും ചെ​യ്യും. എ​ൻ​ഡോ​ക്രൈ​ൻ രോ​ഗ​ങ്ങ​ളു​ടെ ല​ക്ഷ​ണ​ങ്ങ​ൾ തി​രി​ച്ച​റി​യു​ക എ​ന്ന​താ​ണ് രോ​ഗം ത​ട​യാ​നു​ള്ള ആ​ദ്യ​പ​ടി​യെ​ന്നാ​ണ്​ ഡോ​ക്ട​ർ കി​ങ്ങി​ണി​യു​ടെ അ​ഭി​പ്രാ​യം. പ്ര​മേ​ഹം, പി​റ്റ്യൂ​റ്റ​റി ഡി​സോ​ഡേ​ഴ്സ്, അ​ഡി​സ​ൺ​സ് രോ​ഗം, കു​ഷി​ങ്​ സി​ൻ​ഡ്രോം, ഹൈ​പ്പ​ർ-​ഹൈ​പ്പോ തൈ​റോ​യ്ഡി​സം എ​ന്നി​വ​യാ​ണ് എ​ൻ​ഡോ​ക്രൈ​ൻ സി​സ്റ്റ​ത്തി​ന്‍റെ ത​ക​രാ​റു​മൂ​ല​മു​ണ്ടാ​കു​ന്ന പ്ര​ധാ​ന പ്ര​ശ്ന​ങ്ങ​ൾ. ഭ​ക്ഷ​ണ​ക്ര​മ​ത്തി​ലും ജീ​വി​ത​ശൈ​ലി​യി​ലും മാ​റ്റം വ​രു​ത്തു​ന്ന​ത് പ്ര​മേ​ഹം ചി​കി​ത്സി​ക്കു​ന്ന​തി​നും ത​ട​യു​ന്ന​തി​നു​മു​ള്ള പ്ര​ധാ​ന​മാ​ർ​ഗ​മാ​ണ്.

പ്ര​മേ​ഹ​മു​ള്ള​വ​ർ നേ​ര​ത്തെ​യു​ള്ള അ​ത്താ​ഴം പോ​ലു​ള്ള ഭ​ക്ഷ​ണ​രീ​തി​ക​ളി​ലേ​ക്ക് മാ​റു​ക​യും ശാ​രീ​രി​ക പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ ഏ​ർ​പ്പെ​ടാ​ൻ ശ്ര​ദ്ധി​ക്ക​ണ​മെ​ന്ന്​​ ഡോ. ​അ​ര​വി​ന്ദ് പ​റ​യു​ന്നു. പ​ഴ​ങ്ങ​ൾ, ഇ​ല​ക്ക​റി​ക​ൾ, പ​രി​പ്പ്, നാ​രു​ക​ൾ, ധാ​ന്യ​ങ്ങ​ൾ, അ​പൂ​രി​ത കൊ​ഴു​പ്പ് എ​ന്നി​വ അ​ട​ങ്ങി​യ ഭ​ക്ഷ​ണ​മാ​ണ് അ​ഭി​കാ​മ്യം. ഭ​ക്ഷ​ണ​ത്തി​ൽ പ​യ​ർ​വ​ർ​ഗ​ങ്ങ​ൾ, സം​സ്ക​രി​ക്കാ​ത്ത പ​ച്ച​ക്ക​റി​ക​ൾ, കൊ​ഴു​പ്പ് കു​റ​ഞ്ഞ പാ​ലു​ൽ​പ​ന്ന​ങ്ങ​ൾ എ​ന്നി​വ ഉ​ൾ​പ്പെ​ടു​ത്ത​ണം. പ​ച്ച​ക്ക​റി​ക​ളും പ​ഴ​ങ്ങ​ളും പ്ര​ധാ​ന ഘ​ട​ക​മാ​യി​രി​ക്ക​ണം. ചു​വ​ന്ന മാം​സം ഒ​ഴി​വാ​ക്ക​ണം. നോ​ൺ​വെ​ജി​റ്റേ​റി​യ​നാ​യ​വ​ർ​ക്ക്​ മ​ത്സ്യം ക​ഴി​ക്കാം. സ​സ്യാ​ഹാ​രി​ക​ൾ​ക്ക് സ​സ്യ എ​ണ്ണ​ക​ൾ, വാ​ൽ​ന​ട്ട്, ഫ്ലാ​ക്സ് സീ​ഡു​ക​ൾ എ​ന്നി​വ​യും ഉ​പ​യോ​ഗി​ക്കാം. പു​ക​വ​ലി​യും മ​ദ്യ​വും ഒ​ഴി​വാ​ക്കു​ക​യോ കു​റ​ക്കു​ക​യോ ചെ​യ്യു​ക. കൃ​ത്രി​മ മ​ധു​ര​പ​ല​ഹാ​ര​ങ്ങ​ൾ ഒ​ഴി​വാ​ക്ക​ണം. മി​ക​ച്ച വ്യാ​യാ​മം വേ​ണം. നീ​ന്ത​ൽ, സൈ​ക്ലി​ങ്, ന​ട​ത്തം, തു​ഴ​ച്ചി​ൽ തു​ട​ങ്ങി​യ എ​യ്റോ​ബി​ക് പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഉ​ൾ​പ്പെ​ടു​ത്താം. പ്ര​തി​ദി​നം കു​റ​ഞ്ഞ​ത് 5000 ചു​വ​ടു​ക​ൾ ന​ട​ക്കാം. യോ​ഗാ​ഭ്യാ​സ​ങ്ങ​ളും ദി​ന​ച​ര്യ​യാ​ക്കാം.

അ​തേ​സ​മ​യം, ഇ​ന്ത്യ​ൻ പ്ര​വാ​സി​ക​ളു​ടെ ഡ​യ​ബ​റ്റി​സ് മെ​ലി​റ്റ​സും പൊ​ണ്ണ​ത്ത​ടി​യും എ​ല്ലാ ആ​രോ​ഗ്യ സം​ര​ക്ഷ​ണ സം​വി​ധാ​ന​ങ്ങ​ൾ​ക്കും ആ​ഗോ​ള വെ​ല്ലു​വി​ളി​യാ​ണെ​ന്നാ​ണ്​ ഡോ. ​ജോ​ൺ അ​ല​ക്സാ​ണ്ട​ർ പ​റ​യു​ന്ന​ത്. ജ​ങ്ക് ഫു​ഡ്, കു​റ​ഞ്ഞ വ്യാ​യാ​മം, ജ​നി​ത​കം എ​ന്നി​ങ്ങ​നെ ഇ​തി​ന്​ നി​ര​വ​ധി കാ​ര​ണ​ങ്ങ​ളു​ണ്ട്. ദ​ക്ഷി​ണേ​ഷ്യ​ക്കാ​ർ​ക്ക് ടൈ​പ്പ് 2 ഡി.​എ​മ്മി​ന്​ സാ​ധ്യ​ത കൂ​ടു​ത​ലാ​ണ്. മി​ഡി​ൽ ഈ​സ്റ്റി​ലും ഇ​ത്​ സാ​ധാ​ര​ണ​മാ​ണ്. പ്ര​വാ​സി​ക​ളു​ടെ​യി​ട​യി​ൽ പ്ര​മേ​ഹം ആ​രം​ഭി​ക്കു​ന്ന​തി​ന്‍റെ ശ​രാ​ശ​രി പ്രാ​യം 32 ആ​ണ്. 20 വ​യ​സ്സു​മു​ത​ൽ ടൈ​പ്പ് 2 ഡി.​എം ഉ​ള്ള​വ​രെ​യും കു​റ​ഞ്ഞ തോ​തി​ൽ കാ​ണാം. ഇ​ത്​ ത​ട​യാ​ൻ ആ​രോ​ഗ്യ​ക​ര​മാ​യ സ​മീ​കൃ​താ​ഹാ​രം ഉ​റ​പ്പു​വ​രു​ത്ത​ണം.

ജ​ങ്കു​ക​ളു​ടെ​യും റ​സ്റ്റാ​റ​ന്‍റ്​ ഭ​ക്ഷ​ണ​ങ്ങ​ളു​ടെ​യും ഉ​പ​ഭോ​ഗം ആ​ഴ്ച​യി​ൽ ഒ​ന്നോ ര​ണ്ടോ ത​വ​ണ​യാ​യി പ​രി​മി​ത​പ്പെ​ടു​ത്തു​ക​യും വേ​ണം. ഉ​യ​ർ​ന്ന പ​ഞ്ച​സാ​ര പാ​നീ​യ​ങ്ങ​ൾ ഒ​ഴി​വാ​ക്കി പാ​നീ​യ​ങ്ങ​ളു​ടെ ഡ​യ​റ്റ് പ​തി​പ്പി​ലേ​ക്ക് മാ​റ​ണം.

ആ​ഴ്ച​യി​ൽ 150 മി​നി​റ്റെ​ങ്കി​ലും വ്യാ​യാ​മം വേ​ണം. അ​തോ​ടൊ​പ്പം യു​വാ​ക്ക​ൾ ര​ക്ത​പ​രി​ശോ​ധ​ന, പ്ര​ത്യേ​കി​ച്ച് വ​ർ​ഷ​ത്തി​ലൊ​രി​ക്ക​ലെ​ങ്കി​ലും HbA1c എ​ന്ന ടെ​സ്റ്റ് ന​ട​ത്ത​ണം. സ​ഹാ​യം ആ​വ​ശ്യ​മാ​യി വ​ന്നാ​ൽ ഉ​ട​ൻ ഡോ​ക്ട​റെ സ​മീ​പി​ക്കു​ക. ഫോ​ൺ 044400500.

Tags:    
News Summary - Expats and Diabetes: Be Aware and Be Healthy

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.