മെറിക്രീം ഐസ്ക്രീം ബ്രാന്‍റ് അംബാസിഡർമാരായി ഫഹദും നസ്രിയയും

മലയാളികളുടെ പ്രിയപ്പെട്ട ഐസ്ക്രീം ബ്രാൻഡാകാൻ ഒരുങ്ങി മെറിക്രീം. ഐസ്ക്രീമിലെ പുതിയ രുചികൾ അവതരിപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് മെറിക്രീം. അത്യാധുനിക സൗകര്യങ്ങളോടുകൂടിയ മെറിക്രീമിന്‍റെ ആലുവയിലെ പ്ലാന്റ് ദക്ഷിണേന്ത്യയിലെ തന്നെ ഏറ്റവും വലിയ വിപ്പിങ് ക്രീം നിർമാണ കേന്ദ്രമാണ്.

ഐസ്ക്രീമിന്റെ പുതിയ ബ്രാൻഡ് അമ്പാസിഡർമാരായി നടൻ ഫഹദ് ഫാസിലും ഭാര്യയും നടിയുമായ നസ്രിയ നാസിമും എത്തും. മെറിക്രീം ഡയറക്ടർമാരായ സ്റ്റീഫൻ എ.ഡി, ബിനോയ് ജോസഫ്, നിജിൻ തോമസ്, എം.ഇ. വർഗ്ഗീസ് എന്നിവരുടെ സാന്നിധ്യത്തിൽ കഴിഞ്ഞദിവസം ഇരുവരും കരാറിൽ ഒപ്പുവെച്ചു.

Tags:    
News Summary - Fahadh faasil and Nazriya become brand ambassadors for Merri Cream Ice Cream

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.