ന്യുഡൽഹി: കേന്ദ്രസർക്കാർ സർവിസിൽനിന്ന് വിരമിച്ചവർക്ക് കരാർ അടിസ്ഥാനത്തിൽ നിയമനം നൽകുന്നത് പെരുകുന്നു. വിരമിച്ചവരെ വീണ്ടും കരാർ അടിസ്ഥാനത്തിൽ നിയമിക്കുേമ്പാൾ നൽകുന്ന പ്രതിഫലം സംബന്ധിച്ച് കരട് മാനദണ്ഡങ്ങൾ തയാറാക്കി. വിരമിച്ച കരാർ ജീവനക്കാർക്ക് നൽകുന്ന പ്രതിഫലം ഏകീകരിക്കുന്നതിനാണ് ഇത്. വിവിധ വകുപ്പുകളിൽ നിന്നും മന്ത്രാലയങ്ങളിൽനിന്നും ഇതിനായി 10 ദിവസത്തിനകം നിർദ്ദേശങ്ങൾ സമർപ്പിക്കാൻ ആവശ്യപ്പെട്ടിരുന്നു.
ശിപാർശയുടെ അടിസ്ഥാനത്തിലാണ് കേന്ദ്രസർക്കാർ ജീവനക്കാരിലെ കരാർ നിയമനം. വിരമിക്കുന്ന മാസം വാങ്ങിയ ശമ്പളത്തിൽനിന്ന് ബേസിക് പെൻഷൻ തുക കുറച്ചശേഷമായിരിക്കും വിരമിച്ചശേഷം കരാർ അടിസ്ഥാനത്തിൽ േജാലിയിൽ പ്രവേശിച്ചവർക്ക് പ്രതിഫലം നൽകുക. കരാർ സമയത്ത് ക്ഷാമബത്തയോ മറ്റു ആനുകൂല്യങ്ങളോ ലഭിക്കില്ല. 60 വയസിൽ വിരമിച്ചതിനുശേഷം അഞ്ചുവർഷം കൂടി മാത്രമേ ഇവരെ കരാർ അടിസ്ഥാനത്തിൽ നിയമിക്കാനാകൂ.
അേതസമയം കേന്ദ്രസർക്കാർ ഒഴിവുകളിൽ പുതിയ നിയമനങ്ങൾ നടത്താത്തതിൽ വിമർശനം ഉയരുന്നു. രാജ്യത്ത് തൊഴിലില്ലായ്മ നിരക്ക് കുത്തനെ ഉയരുേമ്പാഴാണ് കരാർ അടിസ്ഥാനത്തിലുള്ള ജീവനക്കാരുടെ നിയമനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.