കൊച്ചി: ഇന്ത്യന്‍ റെയില്‍വേക്ക് ആവശ്യമായ അത്യാധുനിക അലൂമിനിയം ചരക്ക് വാഗണുകളും കോച്ചുകളും നിർമിക്കാൻ ഹിന്‍ഡാല്‍കോ- ടെക്സ്മാകോ റെയില്‍ ആന്‍ഡ് എൻജിനീയറിങ് ലിമിറ്റഡ് ധാരണ. ഇതിനുള്ള കരാറില്‍ ഒപ്പുവെച്ചതായി ഹിന്‍ഡാല്‍കോ ഇന്‍ഡസ്ട്രീസ് മാനേജിങ് ഡയറക്ടര്‍ സതീഷ് പൈ അറിയിച്ചു.
ഇന്ത്യന്‍ റെയിൽവേയുടെ ചരക്ക് ഗതാഗത ശേഷി ഇരട്ടിയാക്കി ചരക്കുഗതാഗതത്തിന്റെ 45 ശതമാനം വിപണി വിഹിതം പിടിക്കാൻ ഇന്ത്യന്‍ റെയില്‍വേ നടപ്പാക്കുന്ന ‘മിഷന് 3000 മില്യണ്‍ ടണ്‍’ പദ്ധതിയുടെ ഭാഗമായാണ് വാഗൺ നിർമാണ കരാർ.
തേയ്മാനവും ഭാരവും കുറഞ്ഞ, ഉയര്‍ന്ന വാഹകശേഷിയുള്ള ആധുനിക അലൂമിനിയം കോച്ചുകളായിരിക്കും നിർമിക്കുക. കുറഞ്ഞ കാര്‍ബണ്‍ പുറന്തള്ളലും കൂടിയ ചരക്ക് ശേഷിയും ഉയര്‍ന്ന വേഗവും കൈവരിക്കാന്‍ ഇതിലൂടെ റെയിൽവേക്ക് സാധിക്കും.
80 വര്‍ഷമായി ചരക്ക് വാഹന നിര്‍മാണത്തില്‍ വൈദഗ്ധ്യമുള്ള ടെക്സ്മാകോയുടെ സാങ്കേതിക മികവ് അലൂമിനിയം കോച്ചുകള്‍ക്ക് ലോകോത്തര നിലവാരം ഉറപ്പാക്കുമെന്ന് സതീഷ് പൈ പറഞ്ഞു. റെയിൽവേയുടെ അതിവേഗ വികസനത്തിന് അലൂമിനിയം കോച്ചുകൾ ഗുണം ചെയ്യുമെന്ന് ടെക്സ്മാകോ ഡെപ്യൂട്ടി മാനേജിങ് ഡയറക്ടര്‍ സുദീപ്ത മുഖര്‍ജി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.