അന്താരാഷ്ട്ര മാർക്കറ്റിൽ ക്രൂഡ് ഓയിലിന് വിലകൂടിയതിനാലാണ് ഇന്ധനവില വർധിച്ചത് -കേന്ദ്രമന്ത്രി

ന്യൂഡൽഹി: ക്രൂഡ് ഓയിൽ വില വർധനവാണ് രാജ്യത്ത് ഇന്ധനവില വർധനവിന് കാരണമെന്ന് കേന്ദ്ര പെട്രോളിയം മന്ത്രി ധർമേന്ദ്ര പ്രധാൻ. പെട്രോളും ഡീസലും വിലകൂടുകയാണ്. ജി.എസ്.ടിക്ക് കീഴിലേക്ക് കൊണ്ടുവന്നാൽ ഇന്ധനവില കുറഞ്ഞേക്കാം. എന്നാൽ ജി.എസ്.ടി കൗൺസിലാണ് ഇക്കാര്യം പരിശോധിക്കേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

നിലവിൽ ക്രൂഡ് ഓയിൽ വില അന്താരാഷ്ട്ര മാർ‌ക്കറ്റിൽ 70 ഡോളർ കടന്നിരിക്കുകയാണ്. 80 ശതമാനം ക്രൂഡ് ഓയിൽ ഇറക്കുമതി ചെയ്യുന്നതിനാൽ ഈ വിലക്കയറ്റം ഇന്ത്യയിലെ ഉപയോ​ക്താക്കളെ പ്രതികൂലമായി ബാധിക്കുമെന്നും ധർമേന്ദ്ര പ്രധാൻ പറഞ്ഞു.

സംസ്​ഥാനത്ത് ഇന്ന്​ രണ്ടിടങ്ങളിൽ പ്രീമിയം പെട്രോളിന് ലിറ്ററിന്​ 100 രൂപ കടന്നിരുന്നു. വയനാട്ടിലെ സുൽത്താൻ ബത്തേരിയിലും തിരുവനന്തപുരത്തെ പാറശ്ശാലയിലുമാണ്​ പെട്രോൾ വില സെഞ്ച്വറിയടിച്ചത്​. ബത്തേരിയിൽ 100 രൂപ 24 പൈസയായിരിക്കുകയാണ്​. പാറശ്ശാലയിൽ 101 രൂപ 14 പൈസയാണ്​ പ്രീമിയം പെട്രോളിന്​ നൽകേണ്ടത്​.

തിരുവനന്തപുരത്ത്​ സാധാരണ പെട്രോൾ വില സെഞ്ച്വറിയിലേക്ക്​ കുതിക്കുകയാണ്​. പെട്രോളിനും ഡീസലിനും 28 പൈസ വീതമാണ് ഇന്ന്​ വർധിച്ചത്​. തിരുവനന്തപുരത്ത്​ ഒരു ലിറ്റർ പെട്രോളിന്​ 97.29 രൂപയും ഡീസലിന്​ 92.63 രൂപയുമാണ്​ വില. കൊച്ചിയിൽ പെട്രോളിന് ലീറ്ററിന് 95.41 രൂപയും ഡീസലിന് 90.86 രൂപയുമായി.

Tags:    
News Summary - Fuel price hike, Fuel price, crude oil,

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.