ശതകോടീശ്വരൻമാരുടെ പട്ടികയിൽ അഞ്ചാമനായി ഗൗതം അദാനി; പിന്തള്ളിയത് വാറൻ ബുഫറ്റിനെ

ന്യൂയോർക്ക്: ലോകത്തെ ശതകോടീശ്വരൻമാരുടെ പട്ടികയിൽ ഇൻവസ്റ്റർ വാറൻ ബുഫറ്റിനെ പിന്തള്ളി അഞ്ചാം സ്ഥാനത്തേക്കുയർന്ന് ഇന്ത്യൻ വ്യവസായ പ്രമുഖൻ ഗൗതം അദാനി. 59 കാരനായ അദാനി ഗ്രൂപ്പ് ചെയർമാൻ ഗൗതം അദാനിയുടെ ആസ്തി 123.7 ബില്യൺ യു.സ് ഡോളറായി ഉയർന്നപ്പോൾ വാറൻ ബഫറ്റിന്റെ ആസ്തി 121.7 ബില്യൺ യു.സ് ഡോളറാണ്.

ഫോബ്സ് മാസികയുടെ കണക്കുകൾ പ്രകാരം നിലവിൽ ഇന്ത്യയിലെ ഏറ്റവും ധനികനായ വ്യക്തി അദാനിയാണ്. റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡ് ചെയർമാൻ മുകേഷ് അംബാനിയെക്കാൾ 19 ബില്യൺ ഡോളർ അധിക സമ്പത്തുണ്ട് അദാനിക്ക്.

സ്‍പേസ് എക്സ്-ടെസ്ല മേധാവി ഇലോൺ മസ്ക് (269.8 ബില്യൺ ഡോളർ), ആമസോൺ സ്ഥാപകൻ ജെഫ് ബെസോസ് (170.2 ബില്യൺ ഡോളർ), ഫ്രഞ്ച് കോടീശ്വരൻ ബെർണാഡ് അർനോൾട്ട് (167.9 ബില്യൺ ഡോളർ), മൈക്രോസോഫ്റ്റ് സ്ഥാപകൻ ബിൽ ഗേറ്റ്സ് (130.2 ബില്യൺ ഡോളർ) എന്നിവരാണ് പട്ടികയിലെ ആദ്യ നാല് സ്ഥാനക്കാർ.

104.2 ബില്യൺ ഡോളർ ആസ്തിയുമായി മുകേഷ് അംബാനി പട്ടികയിൽ എട്ടാം സ്ഥാനത്താണ്.

Tags:    
News Summary - Gautam Adani overtakes Warren Buffett to become world's fifth richest person

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.