ന്യൂഡൽഹി: ലോക സമ്പന്നരുടെ പട്ടികയിൽ വീണ്ടും പിന്നാക്കം പോയി ഗൗതം അദാനി. ബ്ലൂംബെർഗ് ബില്യണയർ സൂചിക പ്രകാരം അദാനി ഇപ്പോൾ ലോക സമ്പന്നരിൽ 24ാം സ്ഥാനത്താണ്. ഫെബ്രുവരി 14 വരെയുള്ള കണക്കുകൾ പ്രകാരം അദാനിയുടെ ആസ്തി 52.4 ബില്യൺ ഡോളറാണ്.
ഫോർബ്സ് റിയൽ-ടൈം ബില്യണയർ സൂചിക പ്രകാരം ആസ്തി 53 ബില്യൺ ഡോളറും. യു.എസ് ആസ്ഥാനമായുള്ള ഗവേഷക സ്ഥാപനമായ ഹിൻഡൻബർഗിന്റെ റിപ്പോർട്ടിനു പിന്നാലെയാണ് ലോക സമ്പന്നരിൽ രണ്ടാം സ്ഥാനത്തുണ്ടായിരുന്ന അദാനിയുടെ വീഴ്ച തുടങ്ങിയത്. അദാനി ഗ്രൂപ്പ് കമ്പനികളുടെ ഓഹരികളിൽ വൻ തകർച്ച നേരിട്ടതാണ് തിരിച്ചടിയായത്. ഓഹരി മൂല്യം ഉയർത്തി കാണിച്ച് അദാനി ഗ്രൂപ് വഞ്ചന നടത്തിയെന്ന ആരോപണമാണ് പ്രധാനമായും ഹിൻഡൻബർഗ് റിപ്പോർട്ടിലുള്ളത്.
ആരോപണം അദാനി തള്ളിയെങ്കിലും അന്വേഷണം ആവശ്യപ്പെട്ട് പൊതുതാൽപര്യ ഹർജികളടക്കം അദാനി ഗ്രൂപ്പിനെതിരെ എത്തി. പിന്നാലെ അന്വേഷണത്തിന് വിദഗ്ധ സമിതിയെ നിയോഗിക്കാമെന്ന സുപ്രീംകോടതി നിർദേശം കേന്ദ്ര സർക്കാർ അംഗീകരിക്കുകയും ചെയ്തു. ജനുവരി 24നാണ് ഹിൻഡൻബർഗ് റിപ്പോർട്ട് പുറത്തുവന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.