ന്യൂഡൽഹി: ഫോബ്സിന്റെ ശതകോടീശ്വരൻമാരുടെ പട്ടികയിൽ മൈക്രോസോഫ്റ്റ് സഹസ്ഥാപകൻ ബിൽഗേറ്റ്സിനെ മറികടന്ന് ഇന്ത്യൻ വ്യവസായി ഗൗതം അദാനി. പട്ടികയിൽ അദാനി നാലാം സ്ഥാനത്തേക്ക് ഉയർന്നു. കഴിഞ്ഞയാഴ്ച തന്റെ സമ്പത്തിൽ നിന്നും 20 ബില്യൺ ഡോളർ ബിൽഗേറ്റ്സ് ബിൽ&മെലിൻഡഗേറ്റ്സ് ഫൗണ്ടേഷിന് നൽകിയിരുന്നു. ഇതോടെയാണ് 115 ബില്യൺ ഡോളർ ആസ്തിയുമായി ഗൗതം അദാനി ബിൽഗേറ്റ്സിനെ മറികടന്നത്.
ഈ വർഷമാണ് അദാനി ഗ്രൂപ്പ് ചെയർമാനായ ഗൗതം അദാനി ഏഷ്യയിലെ ഏറ്റവും വലിയ സമ്പന്നനായി ഉയർന്നത്. ലോകത്തിലെ അഞ്ചാമത്തെ വലിയ സമ്പന്നനെന്ന നേട്ടവും അദാനി ഈ വർഷം കുറിച്ചിരുന്നു. 115 ബില്യൺ ഡോളറാണ് നിലവിലെ അദാനിയുടെ ആസ്തി. എന്നാൽ ബിൽഗേറ്റ്സിന് 104.2 ബില്യൺ ഡോളർ ആസ്തി മാത്രമാണുള്ളത്.
ബെർനാർഡ് അറോൾട്ട്, ജെഫ് ബെസോസ്, ഇലോൺ മസ്ക് തുടങ്ങിയ വ്യവസായികളാണ് ഇനി ഗൗതം അദാനിക്ക് മുന്നിലുള്ളത്. തുറമുഖങ്ങൾ, ഖനികൾ, ഗ്രീൻ എനർജി എന്നിവയെല്ലാമാണ് അദാനിയുടെ പ്രധാന വ്യവസായങ്ങൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.