സ്വകാര്യ ട്രെയിന്‍ സര്‍വീസിന് 13 കമ്പനികൾ റെയില്‍വെ ചുരുക്കപ്പട്ടികയില്‍; 30,000 കോടി രൂപയുടെ സ്വകാര്യ നിക്ഷേപം

ന്യൂഡൽഹി: സ്വകാര്യവത്കരണത്തി​െൻറ ഭാഗമായി ആധുനീകരിച്ച പുതിയ ട്രെയിനുകള്‍ ഓടിക്കാനുള്ള പദ്ധതിയുമായി റെയില്‍വെ. വിവിധ റൂട്ടുകളില്‍ ട്രെയിന്‍ ഓടിക്കാന്‍ 13 കമ്പനികളെയാണ് റെയില്‍വെ ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. സ്വകാര്യ ട്രയിന്‍ സര്‍വീസിന് ജിഎംആര്‍, എല്‍ ആൻഡ്​ ടി, ഭെല്‍ തുടങ്ങിയ കമ്പനികള്‍ക്ക് വൈകാതെ തന്നെ അനുമതി ലഭിച്ചേക്കും.

ഇന്ത്യന്‍ റെയില്‍വെ കാറ്ററിങ് ആന്‍ഡ് ടൂറിസം കോര്‍പ്പറേഷന്‍ (IRCTC), ഭാരതി ഹെവി ഇലക്ട്രിക്കല്‍സ്, വെല്‍സ്പണ്‍ എൻറര്‍പ്രൈസ്, ക്യൂബ് ഹൈവേയ്സ് ആന്‍ഡ് ഇന്‍ഫ്രസ്ട്രക്ചര്‍, മേഘ എന്‍ജിനിയറിങ്, ഐആര്‍ബി ഇന്‍ഫ്രസ്ട്രക്ചര്‍ ഡെവലപ്പേഴ്സ് തുടങ്ങിയ കമ്പനികളെ 12 ക്ലസ്റ്ററിലായി സ്വകാര്യ ട്രെയിന്‍ സര്‍വീസിന് റെയില്‍വെ പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

വരുമാനം പങ്കിടുന്നതുമായി ബന്ധപ്പെട്ട കാരാറിനുശേഷം (ആര്‍എഫ്പി) ഓപ്പറേറ്റര്‍മാരെ തിരഞ്ഞെടുക്കും. 12 ക്ലസ്റ്ററുകളിലായി 151 ആധുനിക ട്രയിനുകളാകും ഓടിക്കുക. റെയില്‍വെ ശൃംഖലയില്‍ യാത്രാ തീവണ്ടികള്‍ ഓടിക്കുന്നതിനായി സ്വകാര്യനിക്ഷേപം ആകര്‍ഷിക്കുന്നതിനുള്ള ആദ്യത്തെ പ്രധാന സംരംഭമാണിത്. 30,000 കോടി രൂപയുടെ സ്വകാര്യ നിക്ഷേപമാണ് പ്രതീക്ഷിക്കുന്നത്.

Tags:    
News Summary - GMR L&T, BHEL among 13 players shortlisted for operating private trains

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.