യാത്രക്കാർക്ക് പണം തിരികെ നൽകാൻ അനുമതി തേടി ഗോ ഫസ്റ്റ്

ന്യൂഡൽഹി: സർവിസ് നിർത്തിയ ​വിമാനക്കമ്പനി ഗോ ഫസ്റ്റ് ബുക്ക് ചെയ്ത യാത്രക്കാർക്കുള്ള പണം തിരികെ നൽകാൻ അനുമതി തേടി ദേശീയ കമ്പനി നിയമ ​ട്രൈബ്യൂണലിനെ (എൻ.സി.എൽ.ടി) സമീപിച്ചു. 2023 മേയ് മൂന്നിനാണ് ഗോ എയർ സർവിസ് നിർത്തിയത്. അന്നുമുതൽ ബുക്ക് ചെയ്തവർക്കുള്ള പണം തിരിച്ചുനൽകാൻ അനുമതിതേടിയാണ് ഡൽഹി ബെഞ്ചിൽ അപേക്ഷ നൽകിയത്.

മഹേന്ദ്ര ഖണ്ഡേൽവാൾ, രാഹുൽ പി. ഭട്നഗർ എന്നിവരടങ്ങിയ ബെഞ്ച് തിങ്കളാഴ്ച അപേക്ഷ പരിഗണിക്കും.

സാമ്പത്തിക പ്രതിസന്ധിയെ തുടർന്നാണ് ഗോ ഫസ്റ്റ് പ്രവർത്തനം നിർത്തിയത്. തകരാറിലായ എൻജിനുകൾക്കു പകരം പുതിയവ ലഭ്യമാക്കാൻ സാധിക്കാതായതോടെയാണ് വിമാനങ്ങൾ സർവിസ് നടത്താനാവാത്ത സ്ഥിതിയിലേക്ക് എത്തിയത്. 

Tags:    
News Summary - Go First seeks permission to refund passengers

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.