കൊച്ചി: സംസ്ഥാനത്ത് സ്വർണവില കുറഞ്ഞു. 600 രൂപയാണ് ഒറ്റയടിക്ക് താഴ്ന്നത്. ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലയിലാണ് സ്വർണവില. 37,160 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് 75 രൂപയാണ് കുറഞ്ഞത്. 4645 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.
ഈ മാസത്തിൽ പവന് 38,000 രൂപ വരെ ഉയർന്ന ശേഷമാണ് ഇന്ന് സ്വർണവില 37,160 രൂപയിലെത്തിയത്. തിങ്കളാഴ്ച 38,000 രൂപയായിരുന്നു വില. തൊട്ടുപിന്നാലെ തുടര്‍ച്ചയായ രണ്ടു ദിവസങ്ങളില്‍ വില കുറഞ്ഞു. ഇന്നലെ വീണ്ടും ഉയര്‍ന്ന സ്വര്‍ണവില ഇന്ന് കുറയുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.