സ്വർണവില കുതിച്ചുയരുന്നു

കൊച്ചി: സംസ്ഥാനത്ത് സ്വർണ വില വീണ്ടും ഉയർന്നു. 160 രൂപ വർധിച്ച് ഒരു പവൻ സ്വർണത്തിന്റെ വില 36,880 രൂപയായി. ഗ്രാമിന് 20 രൂപയാണ് ഉയർന്നത്. ഒരു ഗ്രാം സ്വർണത്തിന്റെ വില 4620 രൂപയാണ്.

36,720 രൂപയായിരുന്നു കഴിഞ്ഞ ദിവസത്തെ വില. ഈ മാസത്തെ ഏറ്റവും ഉയർന്ന നിലയിലാണ് സ്വർണവില. രണ്ട് ദിവസം മുൻപാണ് പവന് 560 രൂപ വർധിച്ചത്. ഇന്നലെ സ്വർണവിലയിൽ മാറ്റമുണ്ടായില്ല.

ഈ മാസത്തിന്‍റെ തുടക്കത്തിൽ ഏറ്റവും കുറഞ്ഞ നിലവാരത്തിലായിരുന്നു സ്വർണവില. തുടർന്ന് വില ഉയരുന്നതാണ് ദൃശ്യമായത്. ആഗോള വിപണിയിലെ ചലനങ്ങളാണ് ആഭ്യന്തര സ്വർണവിലയെ സ്വാധീനിക്കുന്നത്. സുരക്ഷിത നിക്ഷേപം എന്ന നിലയിൽ സ്വർണത്തിലേക്ക് കൂടുതൽ പേർ എത്തുന്നത് വില ഉയരാൻ ഇടയാക്കുന്നുണ്ട്.

Tags:    
News Summary - gold price hike

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.